Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുത്തൻ ഉടുപ്പിട്ടു സ്കൂളിലെത്തിയ കുട്ടികളെ സ്വാഗതം ചെയ്തു പൊലീസ് മാമൻമാർ.

03 Jun 2025 07:31 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: പുത്തൻ ഉടുപ്പിട്ടു സ്കൂളിലെത്തിയ കുട്ടികളെ സ്വാഗതം ചെയ്തു പൊലീസ് മാമൻമാർ.


പെരുവന്താനം പഞ്ചായത്തിലെ ടി.ആർ. ആൻ്റ്ടി മാട്ടുപ്പെട്ടി എസ്റ്റേറ്റ് 

സ്കൂളിലെ പ്രവേശനോത്സത്തിലാണ് പൊലിസുകാരെ കണ്ടു കുട്ടികൾ ആദ്യം ഒന്നു അമ്പരുന്നത്.

ചിരിച്ച മുഖമായി കയ്യിൽ സമ്മാന പൊതികളുമായി കുട്ടികളെ സമീപിച്ചതോടെ വിദ്യാർത്ഥികളുടെ ഭയം മാറി പുഞ്ചിരിയായി.

 മുൻവർഷങ്ങളിൽ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടിരുന്ന -സ്കൂളിൻ്റെ ഈ വർഷത്തെ പ്രവേശനോത്സവം നടത്തിപ്പ് പെരുവന്താനം പൊലീസ് ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കുകയായിരുന്നു. പഠനോപകരണ വിതരണത്തിനൊപ്പം എല്ലാവർക്കും ഉച്ചയൂണും ഒരുക്കി പ്രവേശനോത്സവം അടിപൊളിയാക്കുകയായിരുന്നു പെരുവന്താനം ജനമൈത്രി പൊലീസ്. പ്രവേശനോത്സവത്തിൽ അലങ്കാരം മുതൽ നവാഗതരെ സ്വീകരിക്കലും,ബുക്കും പെൻസിലും പേനയും കുടകളും ഉൾപ്പെടെയുള്ള പഠനോപകരണങ്ങൾ സമ്മാനിച്ചും വ്യത്യസ്ഥരായി.

വാർഡ് അംഗം എം.സി സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രവേശനോത്സവം പീരുമേട് ഡി.വൈ.എസ്.പി വിശാൽ ജോൺസൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് രതീഷ് ജെ സ്വാഗതം ആശംസിച്ചു. എസ്റ്റേറ്റ് മാനേജർ ജോർജ് ജേക്കബ് മുഖ്യ അതിഥിയായിരുന്നു പെരുവന്താനം എസ് എച്ച്. ത്രിദീപ് ചന്ദ്രൻ, സുനിൽ സുരേന്ദ്രൻ, ജോസഫ്, കാവ്യ സാന്ദ്രം,ആശ മോൾ തുടങ്ങിയവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ധന്യ അരുൺ കൃതജ്ഞതയും അർപ്പിച്ചു


എസ് ഐ മാരായ ബിജു ജോസഫ്,അജ്മൽ,സെയ്ദ്,ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ പ്രവീൺ,അശോകൻ,ജോബിൻ, ജനിഷ്തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി വിദ്യാർത്ഥികളും അധ്യാപകരും രക്ഷകർത്താക്കളും പോലീസ് ഉദ്യോഗസ്ഥരും ചേർന്ന് പ്രവേശനോത്സവത്തിന്റെ ഭാഗമായി അക്ഷരദീപവും തെളിയിച്ചു.



Follow us on :

More in Related News