Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടെങ്ങും എസ്.എം.എഫ്ന്റെ നേതൃത്വത്തിൽ പലസ്തീൻ ഐക്യദാർഡ്യ കോർണർ സംഘടിപ്പിച്ചു

04 Oct 2025 15:50 IST

ENLIGHT MEDIA PERAMBRA

Share News :

പേരാമ്പ്ര:എസ്. എം.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ച് പേരാമ്പ്ര മേഖലയിലെ ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട്,

ഇടിവെട്ടി;ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പ്ര,കൂരാച്ചുണ്ട് പഞ്ചായത്തിലെ കൂരാച്ചുണ്ട്;കായണ്ണ പഞ്ചായത്തിലെ കായണ്ണ വലിയ ജുമുഅത്ത് പള്ളി,കായണ്ണ ബസാർ,

നൊച്ചാട് പഞ്ചായത്തിലെ വാല്യക്കോട്,നൊച്ചാട്,കല്പത്തൂർ,

വെള്ളിയൂർ,ചാലിക്കര;നടുവണ്ണൂർ പഞ്ചായത്തിലെ നടുവണ്ണൂർ നൂറുൽ ഇസ്ലാം,കല്ലിടുക്കിൽ,കരുമ്പാപ്പൊയിൽ,തുരുത്തിമുക്ക്,പുറായിൽ,അരിക്കുളം പഞ്ചായത്തിലെ തറമ്മൽ,അരിക്കുളം,മാവട്ട്,ഊരള്ളൂർ,മേപ്പയൂർ പഞ്ചായത്തിലെ ചാവട്ട്,നിടുമ്പൊയിൽ,മേപ്പയൂർ എളമ്പിലാട്,മേപ്പയൂർ ടൗൺ,ജനകീയ മുക്ക്,കീഴ്പ്പയൂർ,ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള,പേരാമ്പ്ര പഞ്ചായത്തിലെ പേരാമ്പ്ര ടൗൺ,കൈപ്രം,കക്കാട്,പാണ്ടിക്കോട്,കിഴിഞ്ഞാണ്യം,എരവട്ടൂർ നരിക്കിലാപ്പുഴ,കൂത്താളി പഞ്ചായത്തിലെ തണ്ടോറപ്പാറ,

കൂത്താളിടൗൺ,പൈതോത്ത്,കൂത്താളി എന്നിങ്ങനെ മേഖലയിലെ നൂറിൽപരം മഹല്ലുകളിൽ വംശഹത്യയുടെ ഇരകളായി തുടരുന്ന ഫാലസ്തീൻ ജനതയോട് ഐക്യ ദാർഡ്യം പ്രകടിപ്പിച്ചു കൊണ്ട് ഐക്യദാർഡ്യ കോർണർ സംഘടിപ്പിച്ചു.

മഹല്ല് പ്രസിഡന്റുമാർ പ്രതിജ്ഞയും,ജനറൽസെക്രട്ടറിമാർ ആമുഖ ഭാഷണവും,ഖത്തീബുമാർ പ്രാർത്ഥനക്ക് നേതൃത്വവും നൽകി.കടിയങ്ങാട് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ കോർണറിൽ എസ്.എം.എഫ് മേഖല വൈസ് പ്രസന്റ് അസീസ് ഫൈസി കടിയങ്ങാടും,നടുവണ്ണൂർ മുളളമ്പത്ത് എം.കെ പരീത് മാസ്റ്ററും,ആവള ഒ.മമ്മുവും,വാല്യക്കോട് ചെരിപ്പേരി മൂസ്സ ഹാജിയും,കായണ്ണ വലിയ ജുമുഅത്ത് പള്ളിയിൽ സി.കെ. കുഞ്ഞബ്ദുള്ള ഹാജിയും,കക്കാട് സി.പി.ഹമീദ് ഹാജിയും,ചാവട്ട് പി. കുഞ്ഞമ്മതും പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു.മേഖല ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ ചാവട്ടും,ഉമ്മർ തണ്ടോറ തണ്ടപ്പാറയിലും,ആർ.കെ. മുഹമ്മദ് പേരാമ്പ്ര ടൗണിലും,കെ.പി. യൂസുഫ് കക്കാടും,എ.കെ. ഹുസ്സൈൻഹാജി നിടുമ്പൊയിലും ആമുഖ ഭാഷണം നടത്തി. ഇ.കെ. അഹമ്മദ് മൗലവി തറമ്മലും,കെ. നിസാർ റഹ്മാനി മേപ്പയൂർ എളമ്പിലാടും, ഉനൈസ് ഖാസിമി മേപ്പയൂർ ടൗണിലും,വി.കെ. ഇസ്മായിൽ മന്നാനി ചാവട്ടും പ്രാർത്ഥനക്ക് നേതൃത്വം നൽകി.

Follow us on :

Tags:

More in Related News