Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jan 2026 19:48 IST
Share News :
ഗുരുവായൂർ:മന്നത്ത് പത്മനാഭന്റെ ആശയങ്ങൾ സഫലീകൃതമാകണമെങ്കിൽ നായർ സർവ്വീസ് സൊസൈറ്റിക്ക് ദിശാബോധമുള്ള പുതിയ നേതൃത്വം ഉണ്ടാവണമെന് ജിഎൻഎസ്എസ് ദേശീയ ഡയറക്ടർ രാമചന്ദ്രൻ പലേരി പറഞ്ഞു.ഭാരതകേസരി മന്നത്ത് പദ്മനാഭന്റെ 149ാം ജന്മദിനത്തോടനുബന്ധിച്ച് ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഗുരുവായൂരിൽ നടന്ന മന്നം ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയാ യിരുന്നു അദ്ദേഹം.അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇന്നത്തെ നേതൃത്വം തലമുറ മാറ്റത്തിന് തയ്യാറാകണമെന്ന് ദീർഘകാലം എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗമായിരുന്ന ഡോ.സി.ആർ.വിനോദ് കുമാർ ആവശ്യപ്പെട്ടു.ജിഎൻഎസ്എസ് സംസ്ഥാന പ്രസിഡന്റ് ഐ.പി.രാമചന്ദ്രൻ അധ്യക്ഷനായിരുന്നു.ജിഎൻഎസ്എസിൻ്റെ ഈ വർഷത്തെ പത്മനാഭ പുരസ്‌കാരം പ്രമുഖ സാമൂഹിക പ്രവർത്തകനും,എൻഎസ്എസ് ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന ഡോ.സി.ആർ.വിനോദ്കുമാറി(വൈക്കം)നും,എള്ളാത്ത് ജയകൃഷ്ണൻ സ്മാരക പുരസ്‌കാരം മനോജ് പടിക്കലിനും(ബാംഗ്ലൂർ) സമർപ്പിച്ചു.പ്രശസ്ത കവിയും,സാഹിത്യകാരനുമായ കാക്കശ്ശേരി രാധാകൃഷ്ണൻ മാസ്റ്റർ മന്നം അനുസ്മരണ പ്രഭാഷണം നടത്തി.ഗുരുവായൂർ നഗരസഭ ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കിയ സമ്മേളനത്തിൽ ജിഎൻഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി മധു കെ.നായർ,വൈസ് പ്രസിഡന്റ് പ്രവീൺ പരപ്പനങ്ങാടി,എൻ.രവീന്ദ്രൻ നായർ കോഴിക്കോട്,തുറവൂർ കെ.ഗോപിനാഥൻ നായർ,സംസ്ഥാന സെക്രട്ടറിമാരായ രാമനാഥൻ നെട്ടീശ്ശേരി,മോഹൻദാസ് പണിക്കർ,തുറവൂർ ശിവപ്രസാദ്,ചന്ദ്രൻ നായർ,ചാവക്കാട് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ടി.ശിവരാമൻ നായർ,താലൂക് ഭാരവാഹികളായ ശ്രീധരൻ മാമ്പുഴ,മഹിളാ വിഭാഗം ജനനി ഭാരവാഹികളായ രാധ ശിവരാമൻ നായർ,സരസ്വതി വിജയൻ,ബീന രാമചന്ദ്രൻ,ഗീത വിനോദ് എന്നിവർ പ്രസംഗിച്ചു.ലെഫ്കേണൽ പി.എൻ.ശാന്തമ്മ,രാധ അമ്പാട്ട്,കുമാരി വൈഗ സുബാഷ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജനനി അംഗങ്ങളുടെ വിഷ്ണു സഹസ്രനാമ പാരായണവും,അഷ്ടപദിയും ഉണ്ടായിരുന്നു.വിഭവസമ്രുദ്ധമായ സദ്യയോടെ ഈ വർഷത്തെ ജിഎൻഎസ്എസ് നേതൃത്വത്തിൽ നടത്തിയ മന്നം ജയന്തി ആഘോഷം സമാപിച്ചു.
Follow us on :
Tags:
More in Related News
Please select your location.