Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബസ്സിറങ്ങിയ യാത്രക്കാരൻ്റെ മൊബൈൽ ഫോൺ ബൈക്കിലെത്തിയ മോഷ്ട്ടാക്കൾ അപഹരിച്ച സംഭവം; ഫോൺ ഉപയോഗിച്ചയാളെ പോലീസ് പിടികൂടി.

15 Jul 2025 16:12 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബസ്സ് ഇറങ്ങി വീട്ടിലേക്ക്പോകുന്നതിനിടെ ബൈക്കിലെത്തിയ മോഷ്ട്ടാക്കൾ യുവാവിൻ്റെ മൊബൈൽ ഫോൺ അപഹരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മോഷ്ട്ടിച്ച ഫോണിൽ സിം കാർഡ് ഇട്ട് ഉപയോഗിച്ച ആളെയാണ് പോലീസ് പിടികൂടിയത്. ആലപ്പുഴ അരൂർ പുത്തനങ്ങാടി ഭാഗത്ത് അരച്ചപ്പറമ്പിൽ സേതുരാജ് (55)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബർ 10 ന് രാത്രി 10.30 ഓടെ തലപ്പാറ ബസ്റ്റോപ്പിന് സമീപമാണ് സംഭവം. കാരിക്കോട് നരിക്കുഴിപ്പടിക്കൽ ജിഷ്ണുവിൻ്റെ മൊബൈൽ ഫോണാണ് ബൈക്കിൽ എത്തിയ രണ്ടംഗ മോഷണസംഘം അപഹരിച്ച് കടന്ന് കളഞ്ഞത്. എറണാകുളത്ത് സ്വകാര്യ കമ്പനി ജീവനക്കാരനായ ജിഷ്ണു ജോലി കഴിഞ്ഞ് തലപ്പാറ ജംഗ്ഷനിൽ ബസ് ഇറങ്ങിയശേഷം ബൈക്ക് ഇരിക്കുന്നിടത്തേക്ക് നടന്നു പോകുന്നതിനിടെയാണ് മൊബൈൽ ഫോൺ അപഹരിക്കപ്പെട്ടത്. ബൈക്കിൽ എത്തിയ യുവാക്കൾ ആശുപത്രി ആവശ്യത്തിനായി ഫോൺ ചെയ്യുന്നതിനായി ജിഷ്ണുവിൻ്റെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു. ഇവർ പറഞ്ഞ നമ്പർ ഫോണിൽ ഡയൽ ചെയ്യുന്നതിനിടെ ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ജിഷ്ണുവിൻ്റെ കൈയ്യിൽ നിന്നും ഫോൺ തട്ടിപ്പറിച്ച് വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു.

തുടർന്ന് ജിഷ്ണു തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ സേതുരാജിൻ്റെ സിം കാർഡ് മോഷണം പോയ ഫോണിൽ ഇട്ട് 

ഉപയോഗിച്ചതായി പോലിസ് കണ്ടെത്തിയതും ഇയാളെ പിടികൂടിയതും. മോഷ്ട്ടിച്ച ഫോണിൽ ആരാണ് തൻ്റെ സിം കാർഡ് ഇട്ടതെന്ന് പറയാതെ വന്നതോടെയാണ് മോഷ്ട്ടാവിനെ സംരക്ഷിക്കുന്ന കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻ്റ് ചെയ്തു.

Follow us on :

More in Related News