Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2025 01:15 IST
Share News :
ദോഹ : ദോഹയിലെ അറിയപ്പെടുന്ന മ്യൂസിക് ഗ്രൂപ്പുകളായ, സ്റ്റാർ വോയ്സ് ഖത്തര്‍, മാപ്പിള കലാവേദി ഖത്തര്‍, കരോക്കെ ദോഹ, സ്മാര്‍ട്ട മ്യൂസിക് ഖത്തര്‍, ക്യൂപെറ്റ് എന്നീ മ്യൂസിക് ഗ്രൂപ്പുകളെ ഉള്‍ക്കൊള്ളിച്ചു കൊണ്ട് മര്‍ഹബ ഇവന്റ് ക്ലബ്ബ് എന്ന പേരില്‍ മ്യൂസിക്കല്‍ ഇവന്റ് ക്ലബിന് രൂപം നൽകി. നാട്ടിലെ അറിയപ്പെടുന്ന കലാകാരന്മാരെ കൊണ്ടുവന്ന് ഖത്തറിലെ പുതിയ കലാകാരന്മാരേയും ഉൾപ്പെടുത്തി വിവിധ പരിപാടികൾ നടത്തുന്നതിനും, പുതിയ ഗായകരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണി ഇവന്റ് ക്ലബിന് രൂപം നൽകിയത്.
ജി.പി. ചാലപ്പുറം ചെയർമാനായുള്ള കമ്മിറ്റിയില്‍ മീഡിയ പ്ലസ് സി.ഇ.ഒ ഡോ.അമാനുള്ള വടക്കാങ്ങര ചീഫ് അഡ്വൈസറും, ഐ സിബിഎഫ് സെക്രട്ടറി ജാഫര്‍ തയ്യില്‍, അബ്ദുല്‍ റഊഫ് കൊണ്ടോട്ടി എന്നിവര്‍ ബോര്‍ഡ് മെമ്പര്‍മാരും, ഫൈസല്‍ പേരാമ്പ്ര ഫൗണ്ടറുമാണ്. സിദ്ദീഖ് ചെറുവല്ലൂർ ജനറൽ സെക്രട്ടറിയായും, ശുഹൈബ് ട്രഷറര്‍ ആയും തെരഞ്ഞെടുത്തു.
ക്ലബ്ബിന്റെ തുടക്കമെന്ന നിലയില്‍ ജനപ്രിയ ഗായകനും, യുവ പ്രാസംഗികനുമായ നവാസ് പാലേരിയാണ് സപ്തംബറിൽ നടക്കുന്ന മര്‍ഹബ ഇവന്റ് ക്ലബ്ബ് ഖത്തിന്റെ ആദ്യ പരിപാടിക്കായി ദോഹയില്‍ വരുന്നത്.
പരിപാടിയുടെ നടത്തിപ്പിന് 16 അംഗ വനിതാ കമ്മിറ്റിയും നിലവില്‍ വന്നു.
യോഗത്തില്‍ ജി.പി. ചാലപ്പുറം, സിദ്ദീഖ് ചെറുവല്ലൂർ, അബ്ദുല്‍ റഊഫ് മലയില്‍, റീനാ സുനില്‍, നാസര്‍ അല്‍ നാസ്, ഫാത്തിമ, റഫീഖ്, ശുഹൈബ്, നൗഫല്‍, ഷൈറാബാനു, റഫീഖ് പാലപ്പെട്ടി, സുഭാഷ്, അനിത, അശ്വതി,സ്മിത തുടങ്ങി നാൽപ്പതോളം പേർ പങ്കെടുത്തു.
തുടർന്ന് കോർഡിനേറ്റർ അഷ്‌റഫ് ഉസ്മാന്റെ നേതൃത്വത്തിൽ 30 ഗായിക ഗായകന്മാർ പങ്കെടുത്ത ഗാനവിരുന്നും അരങ്ങേറി.
അല്‍ അമാന്‍ ലിമോസിന്‍
മാനേജിങ്ങ് ഡയറക്ടര്‍ ചടങ്ങില്‍ സംബന്ധിച്ചു കൊണ്ട് സംസാരിച്ചു. ഭാവിയില്‍ മർഹബ ഇവന്റ് ക്ലബ് ഒരു കമ്പനിയായി തന്നെ നിലവില്‍ വരുമെന്ന് ഫൗണ്ടറും പ്രസിഡന്റുമായ ഫൈസല്‍ പേരാമ്പ്ര പറഞ്ഞു.
കുടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ:
+974 70331167
+974 30354505
Follow us on :
Tags:
Please select your location.