Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കടലാക്രമണം മൂലം തകർന്ന് കൊണ്ടിരിക്കുന്ന ചാപ്പപ്പടി ഖബർസ്ഥാന്റെ സമീപത്തുള്ള പ്രദേശങ്ങൾ മലപ്പുറം ജില്ലാ കളക്ടർ സന്ദർശിച്ചു.

01 Aug 2025 08:13 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : കടലാക്രമണം മൂലം തകർന്ന് കൊണ്ടിരിക്കുന്ന ചാപ്പപ്പടി ഖബർസ്ഥാന്റെ സമീപത്തുള്ള പ്രദേശങ്ങൾ മലപ്പുറം ജില്ലാ കളക്ടർ സന്ദർശിച്ചു. 

ചാപ്പപ്പടി കബർസ്ഥാൻ കടൽ ഭിത്തി നിർമ്മാണവുമായി ബന്ധപ്പെട്ട് കൊണ്ട് കെ പി എ മജീദ് എം എൽ എയുടെയും

പരപ്പനങ്ങാടി നഗരസഭ ചെയർമാൻ പി പി ഷാഹുൽ ഹമീദിന്റെയും ആവശ്യപ്രകാരമാണ് ജില്ലാ കളക്ടർ സ്ഥലം സന്ദർശിച്ചത്. 


കൗൺസിലർ തലക്കലകത്ത് റസാഖ്, 

അലി തെക്കേപ്പാട്ട്, കെ എസ് സൈദലവി, സിദ്ധീഖ് എം.എ. കെ, കെ പി നൗഷാദ്, അബ്ദുറബ്ബ് പി, സി പി ചെറിയബാവ, 

ഇറിഗേഷൻ വകുപ്പിന്റെയും ഹാർബർ ഉദ്യോഗസ്ഥൻമാർ, പരപ്പനങ്ങാടി വില്ലേജ് ഓഫീസർ ബിനേഷ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അടിയന്തിരമായി പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് കളക്ടർ അറിയിച്ചു.

Follow us on :

More in Related News