Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് മത്സ്യത്തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട് നിയമസഭാ സമിതി സിറ്റിംങ്ങ് നടത്തി.

03 Jan 2025 23:16 IST

santhosh sharma.v

Share News :

വൈക്കം: മത്സ്യത്തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട് വൈക്കത്ത് നിയമസഭാ സമിതി നടത്തിയ യോഗത്തില്‍ സർക്കാരിനും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ രൂക്ഷ വിമർശനവുമയി മത്സ്യതൊഴിലാളികളും സംഘടനാ പ്രതിനിധികളും രംഗത്തെത്തി. വീട്, ശൗചാലയ നിര്‍മാണം തുടങ്ങിയവുമായി ബന്ധപ്പെട്ട് അപേക്ഷ സമര്‍പ്പിച്ചാല്‍ ഉദ്യോഗസ്ഥര്‍ തീരദേശ പരിപാലന നിയമം പറഞ്ഞ് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താന്‍ അനുവദിക്കില്ലെന്നും അതെ സമയം റിസോര്‍ട്ട് ഉടമകള്‍ കായലിനോട് ചേര്‍ന്ന് നിര്‍മാണം നടത്തുന്നതിന് യാതൊരു മടിയുമില്ലാതെയാണ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കുന്നതെന്നും തൊഴിലാളികള്‍ പറഞ്ഞു. തണ്ണീര്‍മുക്കം ബണ്ട് യാതൊരു മാനദണ്ഡവും പാലിക്കാതെ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത് ഉദ്യോഗസ്ഥരാണെന്നും പരമ്പരാഗത മത്സ്യതൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. സമിതി ചെയര്‍മാന്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., എം.എല്‍.എ.മാരും സമിതി അംഗങ്ങളുുമായ കാനത്തില്‍ ജമീല, എം.കെ. അക്ബര്‍ എന്നിവരാണ് സിറ്റിങ് നടത്തിയത്. തെളിവെടുപ്പില്‍ സി.കെ. ആശ എം.എല്‍.എ., വൈക്കം നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, കോട്ടയം ഡെപ്യൂട്ടി കളക്ടര്‍ ജിനു പുന്നൂസ്, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ രമേഷ് ശശിധരന്‍, ജ്യോതി ലാല്‍ എന്നിവര്‍ പങ്കെടുത്തു. തൊഴിലാളികളുടെ തൊഴിൽ മേഖലയുമായും ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വേമ്പനാട് കായലുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്നങ്ങളും അടക്കം സർക്കാരിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സമിതി അംഗങ്ങൾ യോഗത്തിൽ അറിയിച്ചു.

തുടര്‍ന്ന് മത്സ്യബന്ധനമേഖലയായ ഉള്‍നാടന്‍ ജലാശയങ്ങളും ചെമ്പ് ഫിഷ് ലാന്‍ഡിങ് സെന്ററും സമിതി സന്ദര്‍ശിച്ചു.കോട്ടയം, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങളിലാണ് സമിതി സിറ്റിംഗ് നടത്തുന്നത്.

Follow us on :

More in Related News