Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2025 03:39 IST
Share News :
ദോഹ: കെഎംസിസി ഖത്തർ മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെയ് 15-നു വക്ര ഗ്രീൻ സ്റ്റേഡിയത്തിൽ സംഘടിപ്പിക്കുന്ന ജില്ലാ തല നീന്തൽ മത്സരത്തിന്റെ പോസ്റ്റർ പ്രകാശനം ഏറെ ഉത്സാഹപൂർണ്ണമായി നടന്നു. മാമൂറാ ലുക്മാൻ റെസിഡൻസിയിൽ നടന്ന ചടങ്ങിൽ ഖത്തർ കെഎംസിസി യുടെ ഉപദേശകസമിതി ചെയർമാൻ ഡോ. എം പി ഷാഫിഹാജി പരിപാടിയുടെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കെഎംസിസി പ്രസിഡന്റ് അൻവർ കടവത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ റഹിമാൻ എരിയാൽ സ്വാഗതം പറഞ്ഞു.
സമൂഹ ഐക്യത്തിന്റെ പ്രതീകമായ “നട്ടൊരുമ” പദ്ധതിയുടെ ഭാഗമായി വിവിധ മേഖലകളിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആണ് ഈ നീന്തൽ മത്സരം സംഘടിപ്പിക്കുന്നത്. നാട്ടുകാരെ ഒരുമിച്ച് കൊണ്ടുവരുന്നതിനൊപ്പം, ആരോഗ്യപരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യ ലക്ഷ്യം.
പോസ്റ്റർ പ്രകാശന ചടങ്ങിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ വെള്ളിക്കോത്, കാസറഗോഡ് ജില്ലാ കെഎംസിസി പ്രസിഡന്റ് ലുക്മാൻ തളങ്കര, സംസ്ഥാന മുസ്ലിം ലീഗ് കൌൺസിൽ അംഗം സാദിക്ക് പൈകര, കെഎംസിസിയുടെ വിവിധ ജില്ലാ നേതാക്കൾമാരായ സമീർ ഉടുമ്പുന്തല, നസിർ കൈതക്കാട്, അലി ചെരൂർ, സകീർ ഏരിയ, ഷാനിഫ് പൈക, അഷ്‌റഫ് ആവിൽ, ജാഫർ കലങ്ങാടി , നവാസ് ആസാദ് നഗർ, റഹീം ചൗകി, ആബിദ് ഉദിനൂർ, ജസ്സിം ചെങ്കള, റഹീം ബളൂർ സാംസ്കാരിക രംഗത്തെ പ്രമുഖർ, കായികപ്രേമികൾ എന്നിവർ സാന്നിധ്യം വഹിച്ചു. പരിപാടിയെ ആവേശഭരിതമാക്കിയതായിരുന്നു യുവജനങ്ങളുടെ സജീവ പങ്കാളിത്തം.
മത്സരത്തിൽ കുട്ടികളിലും മുതിർന്നവരിലും ഉൾപ്പെടെ വിവിധ പ്രായവിഭാഗങ്ങളിലായി സ്പർദ്ധകൾ നടക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. വിജയികൾക്ക് ആകർഷകമായ ട്രോഫികളും സർട്ടിഫിക്കറ്റുകളും സമ്മാനമായി നൽകും. രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചിട്ടുള്ളതായും, കൂടുതൽ വിവരങ്ങൾക്ക് കമ്മിറ്റിയുമായി നേരിട്ട് ബന്ധപ്പെടാവുന്നതായും ബന്ധപ്പെട്ടർ അറിയിച്ചു.
സാംസ്കാരികം, കായികം, സാമൂഹികം എന്നീ മൂല്യങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഖത്തർ കെഎംസിസിയുടെ ഈ ശ്രമം മാതൃകാപരമാണെന്ന് നേതൃത്വം അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.