Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Apr 2025 21:17 IST
Share News :
ചാലക്കുടി:
പുതിയ പാലത്തിൻ്റെ നിർമ്മാണം പൂർത്തിയായി 2 വർഷത്തോളം ആയിട്ടും,
ഇരു ഭാഗത്തേയും അപ്രോച്ച് റോഡിൻ്റെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ യാത്രാക്ലേശം ഏറെ അനുഭവിച്ചിരുന്ന
തച്ചുടപറമ്പ് - റെയിൽവേ സ്റ്റേഷൻ റോഡിലെ .അപ്രോച്ച് റോഡിൻ്റെ ടാറിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ പൂർത്തിയായി. 1957 ൽ നിർമ്മിച്ച പഴയ പറയൻ തോട് പാലം ജീർണ്ണാവസ്ഥയിലായതിനെ തുടർന്ന് 50 ലക്ഷം രൂപ ചിലവ് ചെയ്ത്
2 വർഷം മുമ്പാണ് നിർമ്മാണം പൂർത്തിയാക്കിയത്. പാലം നിർമ്മാണം പൂർത്തിയായെങ്കിലും ഇരു ഭാഗത്തേക്കുമുള്ള അപ്രോച്ച് റോഡിൻ്റെ നിർമ്മാണത്തിനുള്ള തുക എസ്റ്റിമേറ്റിൽ തികയാതെ വന്നതിനെ തുടർന്ന്, തൽക്കാലികമായി വാഹനം കടത്തി വിടുന്നതിനുള്ള പ്രവൃത്തി കരാറുക്കാരനെ കൊണ്ട് പ്രത്യേകമായി ചെയ്യിപ്പിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് 3 ബസുകൾ സർവ്വീസ് നടത്തുന്ന ഇതു വഴി വാഹനങ്ങൾ കടത്തിവിടാൻ സാധിച്ചത്.
എസ്റ്റിമേറ്റിൽ നിന്നും അധികമായി ചെയ്ത പ്രവൃത്തിയുടെ പണം, സാങ്കേതിക തടസങ്ങൾ പറഞ്ഞ് കരാറുക്കാരന് നാളിത് വരെ കൊടുക്കാൻ കഴിഞ്ഞിട്ടില്ല.
3 മാസം കൊണ്ട് ആദ്യഘട്ടം പാലത്തിൻ്റെ നിർമ്മാണം പൂർത്തിയാക്കിയെങ്കിലും ,ട്രഷറി നിയന്ത്രണവും മറ്റും മൂലം ഒന്നര വർഷത്തിന് ശേഷമാണ് കരാറുക്കാരന് പണം ലഭിച്ചത്. അധികമായി ചെയ്ത പ്രവൃത്തിയുടെ ഫണ്ട് നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തിനാൽ, തുടർന്നുള്ള ടാറിംഗ് പ്രവൃത്തി ഏറ്റെടുത്ത് ചെയ്യാൻ കരാറുക്കാരും തയ്യാറായിരുന്നില്ല.
യാത്രാ ദുരിതം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, നിർബന്ധപൂർവ്വം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോൾ കരാറുക്കാരൻ ടാറിംഗ് പ്രവൃത്തികൾ പൂർത്തിയാക്കിയത്. ഇരുഭാഗത്തേയും കോൺക്രീറ്റ് വർക്കുകൾ കൂടി അടുത്ത ദിവസം പൂർത്തിയാക്കും.
Follow us on :
Tags:
More in Related News
Please select your location.