Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Mar 2026 23:30 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ജംഗ്ഷനിലുള്ള കെട്ടിട സമുച്ചയത്തിലെ ശൗചാലയ മാലിന്യം കുറുന്തറ പുഴയിലേക്ക് ഒഴുക്കുന്നതായുള്ള പരാതി അന്വേഷിക്കാൻ എത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരെ കെട്ടിട ഉടമ ഭീഷണിപ്പെടുത്തുകയും അസഭ്യം പറഞ്ഞതുമായി പരാതി.തിങ്കളാഴ്ച പകൽ 11 മണിയോടെ സെൻട്രൽ ജംഗ്ഷന് സമീപമാണ് സംഭവം. ഇത് സംബന്ധിച്ച് മെഡിക്കൽ ഓഫീസറാണ് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. സ്വകാര്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിൻഭാഗത്ത് മുകൾ നിലയിൽ താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ ഉപയോഗിക്കുന്ന ശൗചാലയത്തിന്റെ കുഴലുകൾ കുറുന്തറ പുഴയിലേക്ക് സ്ഥാപിച്ചിരിക്കുന്നതായിട്ടാണ് പരാതി ഉയർന്നത്.സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ പ്രാഥമിക അന്വേഷണത്തിന് എത്തിയതായിരുന്നു ആരോഗ്യ പ്രവർത്തകർ.തലയോലപ്പറമ്പ് കമ്യൂണിറ്റിഹെൽത്ത് സെൻ്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ, ജെ എച്ച് ഐ, ,ഹെൽത്ത് സൂപ്പർവൈസർ എന്നിവരായിരുന്നു അന്വേഷണസംഘത്തിലുണ്ടായിരുന്നത്.
ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് സമ്മതിക്കാതെ കെട്ടിട ഉടമ തടഞ്ഞുനിർത്തുകയും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നുവെന്നും
മാലിന്യം നിറഞ്ഞ ഭാഗത്തെ ഫോട്ടോയെടുക്കാൻ ശ്രമിച്ച ഹെൽത്ത് ഇൻസ്പെക്ടറായ വനിതാ ഉദ്യോഗസ്ഥയെ അസഭ്യം പറയുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.