Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Sep 2026 07:02 IST
Share News :
ചാത്തന്നൂർ: കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ കാളകെട്ട് മഹോത്സവത്തിന് ഇന്നു നടക്കും.
ഇരുപത്തിയെട്ടാം ഓണത്തോട് അനുബന്ധിച്ച് ഓണാട്ടുകരക്കാർ നന്ദികേശരൂപങ്ങളുമായി പടനിലത്ത് അണിനിരക്കും. 52 കരക്കാരുടെ ഒരു വർഷത്തെ കാത്തിരിപ്പ് ഇതോടെ വിരാമമാകും.
സമൃദ്ധമായ കാർഷിക സംസ്കാരത്തിന്റെ ഓർമ്മ പുതുക്കി, പാടത്ത് പണിയെടുക്കാൻ സഹായിച്ച ഉഴവുകാളകൾക്ക് കർഷകർ നന്ദി പറയുന്നതാണ് കാളകെട്ട്. ദൈവിക സങ്കൽപ്പത്തോട് ഇണങ്ങി നിൽക്കുന്ന നന്ദികേശരൂപങ്ങളുമായി നാളെയവർ ഓച്ചിറ പരബ്രഹ്മക്ഷേത്രലെത്തും. ദേശം ചുറ്റി ആർപ്പുവിളികളുമായാണ് 52 കരക്കാരുടെയും വരവ്.
ശില്പകലയുടെയും കായബലത്തിന്റെയും ഒത്തൊരുമ കൂടിയാണ് കാളകെട്ട്. പാല, ഊറാവ് തടികളിൽ ശിരസ് കൊത്തി, വൈക്കോൽ കൊണ്ട് ഉടൽ തീർത്ത്, കച്ചിയിൽ പൊതിഞ്ഞ് അലങ്കരിച്ച കാളകൾ. ഇടത് വെള്ളക്കാള ശിവനെയും, വലത് ചുവപ്പുകാള പാർവ്വതിയെയും സൂചിപ്പിക്കും. കാലഭൈരവനും, ഓണാട്ടുകതിരവനുമാണ് വലുപ്പത്തിൽ മുന്നിൽ. ചെറുതും വലുതുമായ നൂറുകണക്കിന് കാളകൾ നാളെ ക്ഷേത്ര മൈതാനിയിലെത്തും. അത് കാണാൻ ആയിരങ്ങൾ ഓച്ചിറയിൽ ഒത്തുകൂടും.
കാളകെട്ട് മഹോത്സവത്തോടനുബന്ധിച്ച് ഓച്ചിറയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
Follow us on :
More in Related News
Please select your location.