Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2025 20:09 IST
Share News :
കടുത്തുരുത്തി; തീര്‍ത്ഥാടന കേന്ദ്രമായ കോതനല്ലൂര്‍ ഫൊറോനാ പള്ളിയില്‍ കന്തീശങ്ങളുടെ തിരുനാളും ഇരട്ടകളുടെ മഹാസംഗമവും 18, 19 തീയതികളില്‍ നടക്കും. ഇരട്ടകളുടെ സംഗമവും സമര്‍പണ ശുശ്രൂഷയും 19 ന് നടക്കുമെന്ന് പള്ളിയധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ന് രാവിലെ 6.30നും വൈകൂന്നേരം അഞ്ചിനും വിശുദ്ധ കുര്‍ബാന. നാളെ രാവിലെ 6.15ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ മോണ്ടളത്തില്‍ പ്രതിഷ്ടിക്കും. തുടര്‍ന്ന് 6.30നും പത്തിനും പാട്ടുകുര്‍ബാന. വൈകൂന്നേരം അഞ്ചിന് പാട്ടുകുര്‍ബാന, സന്ദേശം, നൊവേന-ഫാ.ബിജു ഇളമ്പാശ്ശേരില്‍ സിഎംഎഫ്, 6.30ന് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ 19ന് രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, ഏഴിന് പാട്ടുകുര്‍ബാന, നൊവേന, 8.30 ന് ഇരട്ടകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.30ന് സമൂഹബലി. ഇരട്ടവൈദീകരായ ഫാ.റോയി കണ്ണഞ്ചിറ സിഎംഐ, ഫാ.റോബി കണ്ണഞ്ചിറ സിഎംഐ, ഫാ.റോജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.റെജി മനയ്ക്കപ്പറമ്പില്‍ സിഎംഐ, ഫാ.ആന്റോ പേഴുംകാട്ടില്‍, ഫാ.അജോ പേഴുംകാട്ടില്‍, ഫാ.ജസ്റ്റിന്‍ തയ്യില്‍ ഒഎസ്ബി, ഫാ.ജിസ്റ്റോ തയ്യില്‍ ഒഎസ്ബി, ഫാ.ഡെയ്‌ന വടക്കേമുറിയില്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും. 11.15 ന് തിരുനാള്‍ പ്രദക്ഷിണം ആരംഭിക്കും. 12.15 ന് ഇരട്ടകളുടെ സമര്‍പണ ശുശൂഷ - ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. തുടര്‍ന്ന് സ്‌നേഹവിരുന്ന്, വൈകൂന്നേരം അഞ്ചിന് പാട്ടുകുര്‍ബാന, തുടര്‍ന്ന് കന്തീശങ്ങളുടെ തിരുസ്വരൂപങ്ങള്‍ പുന:പ്രതിഷ്ഠിക്കും. തിരുനാള്‍ തിരുകര്‍മങ്ങളെ കുറിച്ചു വിശദീകരിക്കുന്നതിനായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ വികാരി ഫാ.സെബാസ്റ്റ്യന്‍ പടിയ്ക്കക്കുഴുപ്പില്‍, കൈക്കാരന്മാരായ ബേബി എടാട്ടേല്‍, പൊന്നി പുളിങ്ങാപ്പള്ളില്‍, ജോസഫ് പാളിയില്‍, ജോര്‍ജ് പട്ടമന എന്നിവര്‍ പങ്കെടുത്തു
Follow us on :
Tags:
Please select your location.