Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആദ്യാക്ഷരത്തിൻ്റെ മാധുര്യം നുകരാൻ ടി.വി പുരം സ്വയംഭൂസരസ്വതി ക്ഷേത്രത്തിൽ എത്തിയത് നൂറുകണക്കിന് കുരുന്നുകൾ.

21 Oct 2026 13:30 IST

santhosh sharma.v

Share News :

വൈക്കം: ആദ്യാക്ഷരത്തിൻ്റെ മാധുര്യം നുകരാൻ ടി.വി പുരം സ്വയംഭൂസരസ്വതി ക്ഷേത്രത്തിൽ എത്തിയത് 

നൂറുകണക്കിന് കുരുന്നുകൾ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കിഴിലുള്ള ഏക സ്വയംഭൂ സരസ്വതി ക്ഷേത്രമാണ് ടി. വി പുരം സ്വയംഭൂ സരസ്വതിക്ഷേത്രം. ഭാരതീഭാവത്തിൽ സരസ്വതി പ്രതിഷ്ഠയുള്ള ഭാരതത്തിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ വിദ്യാരംഭ ദിനത്തിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. പുലർച്ചെ 5ന് നട തുറന്ന് നിർമ്മാല്ല്യ ദർശനത്തിനും അഷ്ടാഭിഷേകം, ഗണപതിഹോമം എന്നിവയ്ക്ക് ശേഷം 6 ന് വിദ്യാരംഭ പൂജ ആരംഭിച്ചു. തുടർന്ന് ക്ഷേത്രം മേൽ ശാന്തി ഷിജു പവിത്രൻ ശ്രീകോവിലിൽ നിന്നും മണ്ഡപത്തിലെ വിദ്യാരംഭ വിളക്കിലേക്ക് ദീപം പകർന്നതോടെ വിദ്യാരംഭ ചടങ്ങുകൾക്ക് തുടക്കമായി. വിവിധ ഇടങ്ങളിൽ നിന്നായി നൂറുകണക്കിന് കുരുന്നുകളാണ് ആദ്യാക്ഷരം കുറിക്കാൻ ക്ഷേത്രത്തിൽ എത്തിചേർന്നത്. മേൽശാന്തി ഷിജു പവിത്രൻ, രാജേഷ് ടി വി പുരം എന്നിവർ കുട്ടികളുടെ നാവിൽ ആദ്യാക്ഷരം പകർന്നു നൽകി.


✨ തലയോലപ്പറമ്പിൽ ഇനി പ്രസ്റ്റീജിന്റെ പ്രീമിയം ഷോപ്പിംഗ് അനുഭവം! ✨


* PRESTIGE EXCLUSIVE SHOWROOM

35+ വിഭാഗങ്ങൾ | 1000+ ഉൽപ്പന്നങ്ങൾ.

* പവിത്രം ആർക്കേഡ്, മാർക്കറ്റ് – പാലാം കടവ് റോഡ്, തലയോലപ്പറമ്പ്.

* സെപ്റ്റംബർ 20 മുതൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു.

* Opening Offers Await!

Smart EMI.

Card-ൽ അധിക ഡിസ്കൗണ്ട്.

Amazon Pay ക്യാഷ്ബാക്ക് അവസരം.

*നിങ്ങളുടെ അടുക്കളയ്ക്ക് വേണ്ടതെല്ലാം…

പ്രസ്റ്റീജിൽ നിന്ന്, ഇനി തലയോലപ്പറമ്പിൽ!

* ഇന്ന് തന്നെ സന്ദർശിക്കൂ!

Follow us on :

More in Related News