Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തർ അമീർ ഫെബ്രുവരി 17-18 തീയതികളിൽ ഇന്ത്യ സന്ദർശിക്കും.

16 Feb 2025 01:55 IST

ISMAYIL THENINGAL

Share News :

ദോഹ: ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഫെബ്രുവരി 17, 18 തീയതികളിൽ ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തും. ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച് രണ്ടു ദിവസത്തെ സന്ദർശനത്തിൽ മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യാപാര-വ്യവസായ പ്രമുഖർ ഉൾപ്പെടെ ഉന്നത സംഘം അമീറിനെ ഇന്ത്യൻ യാത്രയിൽ അനുഗമിക്കും.

ഇരു രാജ്യങ്ങളും തമ്മിലെ സൗഹൃദം ശക്തമാക്കുന്നതിലും വ്യപാര, നിക്ഷേപ മേഖലയിലെ ബന്ധം ദൃഢമാക്കുന്നതിലും അമീറിന്റെ ഇന്ത്യാ സന്ദർശനം പ്രധാനമായി മാറും. എട്ടര ലക്ഷത്തോളം വരുന്ന ഖത്തറിലെ ഇന്ത്യൻ പ്രവാസികളും ഏറെ അഭിമാനത്തോടെയാണ് രാഷ്ട്രനേതാവിന്റെ ഇന്ത്യാ സന്ദർശനത്തെ വിലയിരുത്തുന്നത്. പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ വ്യാപാരം. നിക്ഷേപം.ഊർജം, സാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളിലെ സഹകരണം ഊർജിതമാക്കാൻ നടപടികൾ ഉണ്ടാകും.


18ന് അമീറിന് രാഷ്ട്രപതി ഭവനിൽ ആചാരപരമായ വരവേൽപ്പ് ഒരുക്കും.

രാഷ്ട്രപതി ദ്രൗപതി മുർമുവുമായി അമീർ കൂടിക്കാഴ്ച നടത്തുമെന്നും അമീറിനും ഉന്നതതല സംഘത്തിനും ഔദ്യോഗിക വിരുന്ന് സംഘടിപ്പിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തുമെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2015ലെ ആദ്യ സന്ദർശനത്തിന് ശേഷം അമീറിൻ്റെ രണ്ടാമത്തെ ഇന്ത്യാ സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് അമീർ സന്ദർശനം നടത്തുന്നത്.

 


Follow us on :

More in Related News