Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദ എർത്ത് വേവ്സ് കുമാരനല്ലൂർ ജി എൽ പി. എസിലെ പരിസ്ഥിതിദിനം വേറിട്ടതായി,

08 Jun 2025 14:37 IST

UNNICHEKKU .M

Share News :



മുക്കം :.'ദ എർത്ത് വേവ്സ് ' എന്ന തലക്കെട്ടിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ നടത്തിയ ലോക പരിസ്ഥിതി ദിനം വേറിട്ടതായി. കാരശേരി ഗ്രാമപഞ്ചായത്ത്‌ വാർഡ് മെമ്പർ ശാന്തദേവി മൂത്തേടത്ത് ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപകൻ ടി കെ ജുമാൻ അധ്യക്ഷത വഹിച്ചു. 


 കാരശ്ശേരി ഗ്രാമപഞ്ചായത്ത് ജൈവ കർഷക അവാർഡ് ജേതാവ് എം. പി പുഷ്പയെ 'മണ്ണിൻ അമ്മയ്ക്ക് ആദരം 'എന്ന ചടങ്ങിൽ ആദരിച്ചു. എക്കോ ക്ലബ്‌ കൺവീനർ കെ സി  ഖൈറുന്നിസ പരിസ്ഥിതി ദിന സന്ദേശം കൈമാറി. കെ ഭാസ്കരൻ, ഷഹാന തസ്‌നീം സി എന്നിവർ ആശംസകൾ നേർന്നു. പ്രീ പ്രൈമറി വിഭാഗം തയാറാക്കിയ ' തളിരില ' മാഗസിൻ പ്രകാശനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ജി ഫൗസിയ  സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ സുനിത നന്ദിയും പറഞ്ഞു.

        'മുത്തശി മരമാദരം' ചടങ്ങിനോടനുബന്ധിച്ച് സ്കൂൾ പരിസരത്തെ മുത്തശ്ശിമരത്തെ ആദരിച്ചു. സ്കൂൾ ലീഡർ ഫാത്തിമ ഷിയ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലി. പരിസ്ഥിതി ഗാനം, കവിത, ചിത്രരചന, മലയാളം, അറബി ഭാഷകളിൽ ക്വിസ് മത്സരവും സംഘടിപ്പിച്ചു.

ചിത്രം : ദ എർത്ത് വേവ്സ്' എന്ന തലക്കെട്ടിൽ കുമാരനെല്ലൂർ ഗവ. എൽ പി സ്കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൻ്റെ ഭാഗമായി മുത്തശ്ശി മരത്തെ ആദരിച്ചപ്പോൾ

Follow us on :

More in Related News