Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 17:07 IST
Share News :
മുക്കം: ഉത്സവ ഛായയിൽ സ്വപ്ന പദ്ധതി തുടക്കമായി. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ 14ാം വാർഡിലെ കണ്ടങ്ങൽ- അയ്യപ്പൻകുന്ന് ചെന്നിപ്പറമ്പ് റോഡിൽ വർഷക്കാലമായാൽ വെള്ളം കയറുന്നത് മൂലം നാട്ടുകാർ ദുരിതത്തിലായിരുന്നു.. പുനരുദ്ധാരണം ആവശ്യാർത്ഥം നാട്ടുകാർ സ്ഥലം ഏറ്റെടുത്ത് പഞ്ചായത്തിനെ ഏൽപ്പിക്കുകയും പഞ്ചായത്ത് ആസ്തി രജിസ്റ്ററിൽ ഉൾപ്പെടുത്തുകയും ചെയ്തു. നാട്ടുകാരുടെ വർഷങ്ങളായുള്ള കാത്തിരിപ്പിനൊടുവിൽ സ്വപ്ന സാക്ഷാൽകാരത്തിലേക്ക് നീണ്ടിയത്. ഗ്രാമ പഞ്ചായത്ത് ഭരണ സമിതി 16 ലക്ഷം രൂപയും ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
റോഡിൻ്റെ പ്രവർത്തി ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു നിർവഹിച്ചു.വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ.ജി സീനത്ത് , മെമ്പർ ആയിഷ ചേലപ്പുറത്ത്, വൈത്തല അബൂബക്കർ, ശരീഫ് അക്കരപ്പറമ്പിൽ, അൻവർ കെ.സി, ലത്തീഫ് കെ.ടി, നവാസ് വൈത്തല, ഫഹദ് ചെറുവാടി, ഹമാം അലി ഇ.കെ, റഈസ് കണ്ടങ്ങൽ, ഇ. എൻ യൂസുഫ്, ശരീഫ് വൈത്തല, അമീൻ യു. തുടങ്ങിയവർ പങ്കെടുത്തു.റോഡ് പ്രവൃത്തി പൂത്തിയാവുന്നതോടെ പ്രദേശവാസികൾ മഴക്കാലത്ത് അനുഭവിക്കുന്ന ദുരിതത്തിൽ നിന്നും ഒരു സാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നാണ് പൂണ്ടി കാട്ടുന്നത്.
Follow us on :
Tags:
More in Related News
Please select your location.