Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jul 2025 20:37 IST
Share News :
മുക്കം: ബേപ്പൂർ സുൽത്താൻ്റെ വീട്ടിലേക്ക് വിദ്യാർത്ഥികൾ നടത്തിയ സാസ്കാരിക സഞ്ചാരം വിജ്ഞാനവും, ആവേ
ശവുമാക്കി. വീടും മക്കളെയും ബന്ധുക്കളെയും സുൽത്താന്റെ എഴുത്ത് മേശയും, കണ്ണടയും, സന്തത സഹചാരി ഗ്രാമ ഫോണും, റേഡിയോയും, പുസ്തകങ്ങളും, എണ്ണമറ്റ പുരസ്‌കാരങ്ങളും നേരിൽ കണ്ടപ്പോൾ അവിസ്മരണിയ അനുഭവമാക്കി. അക്ഷരാർത്ഥത്തിൽ കുട്ടികൾക്ക് വൈക്കം മുഹമ്മദ് ബഷീർ എന്ന മലയാളത്തിന്റെ ജനകീയ എഴുത്തുകാരൻ ബേപ്പൂർ സുൽത്താനെ മുന്നിൽ കണ്ട പ്രതീതിയായി മാറി.നാട്യങ്ങളില്ലാത്ത നാട്ടുഭാഷയിൽ സ്വന്തം ജീവിത പരിസരത്തെ എഴുതി ചേർത്ത് സാഹിത്യ ലോകത്തെ സുൽത്താനായി മാറിയ ബഷീറിന്റെ നാട്ടിലേക്ക് സഞ്ചാരികളായി വന്നതായിരുന്നു വിദ്യാർത്ഥികൾ മൊയ്തീൻ കോയ ഹാജി മെമ്മോറിയൽ മുക്കം ഓർഫനേജ് ഗേൾസ് സ്കൂൾ വിദ്യാർത്ഥികളാണ് മുക്കത്ത് നിന്നും ബേപ്പൂരിലേക്ക് സാംസ്‌കാരിക സഞ്ചാരം നടത്തിയത്.മുൻ മന്ത്രിയും കലാകാരനുമായ ഡോക്ടർ എം.കെ. മുനീർ എം.എൽ.എ, എഴുത്തുകാരൻ കാനേഷ് പൂനൂർ, ബഷീറിന്റെ മകൻ അനീസ് ബഷീർ തുടങ്ങിയവർ കുട്ടികളോട് സംവദിച്ചു.
നേരെത്തെ ബഷീർ കഥാ പാത്ര ആവിഷ്കാരവും രംഗാവതരണവും നടത്തി..തുടർന്ന് ബേപ്പൂർ പോർട്ട്, കോസ്റ്റ് ഗാർഡ് ഷിപ്പ്, ബേപ്പൂർ പുലിമുട്ട്, ബീച്ച് എന്നിവയും സന്ദർശിച്ചാണ് വിദ്യാർത്ഥികൾ സഞ്ചാരം അവസാനിപ്പിച്ചത്.കെ.പി സക്കീന, ശരീഫ, എം.ജെ സിൽജു, കെ.കെ മുഹമ്മദ് അബൂബക്കർ, കെ. മുഹമ്മദ് ഷിഹാദ്, എൻ.കെ ലിന, ടി. റിയാസ്, പ്രഭാകരൻ നായർ, മുഹ്സിൻ എന്നിവർ നേതൃത്വം നൽകി.
പടം : മുക്കം ഓർഫനേജ് ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ ബേപ്പൂരി ലെ വൈക്കം മുഹമ്മദ് ബഷീറിൻ്റെ വീട്ടിലേക്ക് സഞ്ചാരം നടത്തിയപ്പോൾ '
Follow us on :
Tags:
More in Related News
Please select your location.