Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2026 09:01 IST
Share News :
മസ്കറ്റ്: ഒമാന്റെ ദേശീയ ഐക്യത്തിന്റെയും സമ്പന്നമായ പൈതൃകത്തിന്റെയും പുരോഗതിയുടെയും സന്ദേശം പങ്കുവെച്ച് അൽഗുബ്ര ഫോർച്യൂൺ ഫിറ്റ്നസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒമാൻ ദേശീയദിനാഘോഷം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ ഒമാൻ കൈവരിച്ച നേട്ടങ്ങളും രാജ്യത്തിന്റെ സമാധാനത്തിന്റെയും വികസനത്തിന്റെയും പ്രാധാന്യവും ഉയർത്തിക്കാട്ടിയായിരുന്നു ആഘോഷപരിപാടികൾ.
അസ്മൽ ചിറയിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒമാന്റെ വളർച്ചയിലും വികസന മുന്നേറ്റങ്ങളിലും പ്രവാസി സമൂഹം നൽകിവരുന്ന സംഭാവനകളെ ചടങ്ങിൽ പ്രത്യേകം അനുസ്മരിക്കുകയും പ്രവാസികളോടുള്ള ആദരവും നന്ദിയും രേഖപ്പെടുത്തുകയും ചെയ്തു.
സാമൂഹിക, സാംസ്കാരിക മേഖലകളിലെ നിരവധി പ്രമുഖരും പ്രവാസി സമൂഹത്തിലെ അംഗങ്ങളും ആഘോഷപരിപാടിയിൽ പങ്കുചേർന്നു. ഒമാന്റെ ദേശീയ ഐക്യവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനൊപ്പം രാജ്യത്തിന്റെ പുരോഗതിയിൽ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യവും ചടങ്ങിൽ പങ്കെടുത്തവർ എടുത്തുപറഞ്ഞു.
ഒമാന്റെ സമാധാനത്തിനും ഐശ്വര്യത്തിനും തുടർപുരോഗതിക്കും ആശംസകൾ നേർന്നുകൊണ്ടാണ് ആഘോഷപരിപാടികൾ സമാപിച്ചത്.
Follow us on :
Tags:
More in Related News
Please select your location.