Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Sep 2025 22:44 IST
Share News :
വൈക്കം: ശബരിമലയെ ആഗോള തീർത്ഥാടന കേന്ദ്രമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ.
ശ്രീ നാരയണ ഗുരുവിൻ്റെ 171-ാമത് ജയന്തിയോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം വൈക്കം യൂണിയൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ശ്രീനാരായണഗുരു വിഭാവനം ചെയ്ത മതാതീത ആത്മീയതയാണ് ശബരിമലയുടേയും അടിസ്ഥാനമെന്നും ആ സന്ദേശമാണ് അവിടെ ആലേഖനം ചെയ്തിരിക്കുന്ന തത്വമസി എന്ന ആശയവും നൽകുന്നതെന്നും മന്ത്രി പറഞ്ഞു. ശബരിമലയിലെത്തുന്ന എല്ലാ തീർത്ഥാടകരും തുല്യരാണ്. അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കാൻ ദേവസ്വം ബോർഡ് പ്രതിജ്ഞാബദ്ധമാണെന്നും അതിനായി നടത്തുന്ന അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾക്ക് പ്രസക്തിയില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വൈക്കം ആശ്രമം സ്ക്കൂൾ അങ്കണത്തിൽ നടന്ന തിരുജയന്തി സമ്മേളനത്തിൽ യൂണിയൻ പ്രസിഡൻ്റ് പി.വി. ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. എഡിജിപി എസ്. ശ്രീജിത്ത് ഐ.പി.എസ് ചതയദിന സന്ദേശം നൽകി. സിനിമ സംവിധായകൻ തരുൺ മൂർത്തി മുഖ്യാതിഥിയായി പങ്കെടുത്തു. യൂണിയൻ സെക്രട്ടറി എം.പി. സെൻ, വൈസ് പ്രസിഡൻ്റ് കെ.വി. പ്രസന്നൻ തുടങ്ങിയവർ പ്രസംഗിച്ചു. തിരു ജയന്തി സമ്മേളനത്തോടനുബന്ധിച്ച് വൈക്കം നഗരത്തിൽ വൈകിട്ട് നടന്ന വർണ്ണാഭമായ ചതയദിന റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.