Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോക്സോ കേസിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിക്ക് ആറുവർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു

31 Jan 2026 20:03 IST

MUKUNDAN

Share News :

ചാവക്കാട്:12 കാരനെ ഫോണിൽ അശ്ലീല വീഡിയോ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ 52 വയസ്സുകാരനെ 6 വർഷം കഠിനതടവിനും നാല്പതിനായിരം രൂപ പിഴയും ശിക്ഷവിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്.2023 ജൂൺ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.ഒരുമനയൂർ മുത്തമ്മാവ് മാങ്ങാടി ഹൗസിൽ കുഞ്ഞപ്പു മകൻ സജീവനെ(52)യാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 6 വർഷം കഠിന തടവിനും 40,000 രൂപ പിഴ അടക്കാനും ശിക്ഷ വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 4 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി.ചാവക്കാട് സ്റ്റേഷനിലെ  എസ് സിപിഒ ഷൗജത്ത് കുട്ടിയുടെ മൊഴിരേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ എസ്ഐ.പി.എസ്.അനിൽകുമാർ എഫ്ഐആർ രജിസ്റ്റർ ചെയ്തു.എസ്ഐ സെസിൽ ക്രിസ്ത്യൻ രാജ് കേസിന്റെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി 12 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ 18 രേഖകൾ ഹാജരാക്കുകയും ചെയ്തു.കുട്ടിയുടെ ഇളയ സഹോദരനേയും കൂട്ടുകാരനെയും ലൈംഗിക പീഡനത്തിന് വിധേയനാക്കിയതിന് 130 വർഷവും 110 വർഷവും രണ്ടുകേസുകളിലായി ഇതേ കോടതിയിൽ നിന്ന് വിധിച്ച ശിക്ഷ അനുഭവിച്ചുവരികയാണ് പ്രതി.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സിപിഒയുമായ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.





Follow us on :

More in Related News