Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Apr 2025 20:36 IST
Share News :
വൈക്കം: പത്രപ്രവർത്തകനും വാഗ്മിയു മായിരുന്ന വൈക്കം ചന്ദ്രശേഖരൻനായരുടെ സ്മരണയ്ക്കായി യുവകലാസാഹിതി യു.എ.ഇ. ഷാർജാഘടകവും വൈക്കം മണ്ഡലം കമ്മിറ്റിയും ചേർന്ന് ഏർപ്പെടുത്തിയ ഈ വർഷത്തെ സാഹിത്യപുരസ്‌കാരം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ബൈജു ചന്ദ്രന്. അദ്ദേഹം രചിച്ച 'ജീവിതനാടകം: അരുണാഭം ഒരു നാടകകാലം' എന്ന സാംസ്കാരിക ചരിത്രഗ്രന്ഥമാണ് 13-ാമത് വൈക്കം ചന്ദ്രശേഖരൻനായർ സാഹിത്യ പുരസ്‌കാരത്തിന് അർഹമായത്. 25,000/- രൂപയും മെമെന്റൊയും അടങ്ങിയതാണ് അവാർഡ്. ഇണ്ടംതുരുത്തി മനയിലെ സി. കെ വിശ്വനാഥൻ സ്‌മാരകഹാളിൽ 23ന് വൈകിട്ട് 4ന് യുവകലാസാഹിതി മണ്ഡലം പ്രസിഡൻ്റ് അരവിന്ദൻ കെ. എസ്. മംഗലത്തിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ
പുരസ്‌കാരസമർപ്പണം നിർവ്വഹിക്കും. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം സാംജി ടി. വി.പുരം പുസ്‌തക പരിചയം നടത്തും. സംസ്ഥാന രക്ഷാധികാരി ഇ.എം സതീശൻ മുഖ്യപ്രഭാഷണം നടത്തും. അവാർഡു സമർപ്പണച്ചടങ്ങിനുശേഷം പി.സോമൻപിള്ളയുടെ' തിരയൊഴിഞ്ഞ തീരം' എന്ന നോവൽ ആലങ്കോട് ലീലാകൃഷ്‌ണൻ, കവി വൈക്കം രാമചന്ദ്രന് നൽകി പ്രകാശനം നിർവ്വ ഹിക്കും. തുടർന്ന് ഏകാങ്കനാടകാവതരണത്തിൽ വിജയികളാവുന്നവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.