Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Feb 2025 14:21 IST
Share News :
തലയോലപ്പറമ്പ്: അർപ്പണ മനോഭാവമുള്ള കുട്ടികളെ വാർത്തെടുക്കുവാനും അവർക്ക് വേണ്ട പരിശീലനം നൽകുവാനുമുള്ള ചുമതല കൃത്യതയോടെ നിർവ്വഹിച്ച
കമ്യൂണിറ്റി പോലീസ് ഓഫീസർമാരുടെ പ്രവർത്തനം ഏറ്റവും പ്രശംസനീയമാണെന്ന് വൈക്കം ഡിവൈഎസ്പി സിബിച്ചൻ ജോസഫ് പറഞ്ഞു.തലയോലപ്പറമ്പ് ഏ.ജെ ജോൺ സ്മാരക ഗേൾസ് എച്ച്എസ് സ്കൂളിലെ എസ് പി സി കമ്യൂണിറ്റി പോലീസ് ഓഫീസർമാരായി വർഷങ്ങളായി പ്രവർത്തിച്ചിരുന്ന പി.കെ ഉഷാകുമാരി, എ. അനിൽ എന്നീ അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ അസിസ്റ്റൻ്റ് ജില്ലാ നോഡൽ ഓഫീസർ ഡി. ജയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് സി. മായാദേവി, ഡോ. യു. ഷംല, എൻ. റ്റി മണിയപ്പൻ, എം. എസ് തിരുമേനി, എം. എ അക്ബർ, ജയിൻ കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഷിജി വിൻസെൻ്റ് മികച്ച എസ് പി സി കേഡറ്റുകളെ ചടങ്ങിൽ ആദരിച്ചു. പരിശീലനം പൂർത്തിയാക്കിയ കേഡറ്റുകളുടെ വർണ്ണാഭമായ പാസിങ്ങ് ഔട്ട് പരേഡിൽ വൈക്കം ഡി വൈ എസ് പി പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. തലയോലപ്പറമ്പ് എസ് എച്ച് ഒ വിപിൻ ചന്ദ്രൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
Follow us on :
Tags:
More in Related News
Please select your location.