Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മ പുസ്തകത്തിന് ടാലന്റ് വേൾഡ് റെക്കോർഡ്

22 Nov 2024 10:35 IST

PEERMADE NEWS

Share News :


 കാഞ്ഞിരപ്പള്ളി :

ഇടക്കുന്നം മേരി മാതാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികളും രക്ഷിതാക്കളും അധ്യാപകരുമായ 1540 പേർ ചേർന്ന് അമ്മ എന്ന വിഷയത്തെ ആസ്പദമാക്കി എഴുതിയ31 സെന്റീമീറ്റർ നീളവും 21. 5 സെന്റീമീറ്റർ വീതിയും 19.4 സെന്റീമീറ്റർ ഉയരവും7 കിലോഗ്രാം ഭാരവും വരുന്ന അമ്മ എന്ന കവിത സമാഹാരം ലോകത്തിലെ ഏറ്റവും വലിയ ഒറ്റ വിഷയത്തിലുള്ള കയ്യെഴുത്തു പുസ്തകത്തിനുള്ള 

ടാലന്റ് റെക്കോർഡ് ബുക്കിന്റെ ലോക റെക്കോർഡ് കരസ്ഥമാക്കി.

'ബിഗ്ഗസ്റ്റ് ഹാൻഡ് റിട്ടൺ ബുക്ക്

 റിട്ടൺ ഓൺ എ സിംഗിൾ സബ്ജക്ട് ബൈ മോസ്റ്റ് പീപ്പിൾ' കാറ്റഗറിയിലാണ് അമ്മ പുസ്തകം ടാലന്റ് റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചത്.

 അമ്മ പുസ്തകത്തിനുള്ള 

 വേൾഡ് റെക്കോർഡ് സർട്ടിഫിക്കറ്റ് ടാലന്റ് റെക്കോർഡ് ബുക്ക് പ്രതിനിധി അസോസിയേഷൻ ഓഫ് ഗിന്നസ് റെക്കോർഡ് ഹോൾഡേഴ്സ് കേരളസംസ്ഥാനപ്രസിഡന്റുമായ 

ഗിന്നസ് സത്താർ ആദൂർ 

 സ്കൂൾ പ്രിൻസിപ്പൽ

 സിസ്റ്റർ റവ. സി. റോസ്മിൻ എസ്. എ. ബി. എസിന് സമ്മാനിച്ചു.

ബാല ശാസ്ത്ര എഴുത്തുകാരി

 സാഗ ജെയിംസ് പുസ്തക പ്രകാശനം നടത്തി. ചടങ്ങിന് പി. റ്റി. എ. പ്രസിഡന്റ് ഷാബോച്ചൻ അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ആശംസകൾ അറിയിച്ചു കൊണ്ട് റവ.സി. റ്റിൻസി എസ്.എ ബി.എസ് ( പ്രാവിൻഷ്യൽ കൗൺസിലർ) പിടിഎ വൈസ് പ്രസിഡന്റ് ബിജോജി തോമസ്, എം.റ്റി എന്നിവർ പ്രസംഗിച്ചു. യോഗത്തിന്

പ്രോജക്റ്റ് കോർഡിനേറ്റർ

മഞ്ജു ചെറിയാൻ നന്ദി അറിയിച്ചു.

Follow us on :

More in Related News