Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കഥച്ചെപ്പ് 'ഉദ്ഘാടനം ചെയ്തു.

08 Aug 2025 18:24 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: മുചുകുന്ന് നോർത്ത് യു.പി.സ്കൂളിൽനടപ്പിലാക്കുന്ന

തനത് പരിപാടിയായ'കഥച്ചെപ്പ്' പ്രശസ്ത എഴുത്തുകാരൻ ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു. എൽ.കെ.ജി, യു.കെ.ജി, ഒന്ന് ,രണ്ട് ക്ലാസുകളിലെ കുട്ടികളെ കഥയുടെ ലോകത്തേക്ക് എത്തിക്കുക, അവരുടെ ശ്രവണ, ഭാഷണശേഷി വർധിപ്പിക്കുക, എന്നിവയാണ് പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ.  

പി.ടി.എ പ്രസിഡണ്ട് എ. ബാബു അധ്യക്ഷത വഹിച്ചു. സുനില , വി.ആര്യ, കെ.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപൻ എ.ടി. വിനീഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പി. സബീന നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News