Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 21:37 IST
Share News :
തലയോലപ്പറമ്പ്: ആംബുലൻസിൽ രോഗികൾക്ക് പകരം പഞ്ചായത്തിലേക്കുള്ള സ്റ്റേഷനറി സാധനങ്ങൾ കയറ്റിയ സംഭവത്തിൽ വിവാദവും പരാതിയും ഉയർന്നതോടെ കസ്റ്റോഡിയനായ പഞ്ചായത്ത് സെക്രട്ടറിയോട് ജോയിൻ്റ് ഡയറക്ടർ വിശദീകരണം തേടി. തലയോലപ്പറമ്പ് പഞ്ചായത്തിൽ ഇന്നലെ വൈകിട്ടാണ് സംഭവം. പാലക്കാട്ടുള്ള സർക്കാർ വക പ്രസ്സായ ഗ്രാമ ലക്ഷ്മിയിൽ നിന്നും അടുത്ത 5 വർഷത്തേക്കുള്ള പഞ്ചായത്തിലേക്ക് ആവശ്യമായ ഫയലുകളും മിനിട്ട്സ് ബുക്ക് അക്കമുള്ള സ്റ്റേഷനറി സാധനങ്ങൾ എടുക്കാനായി ആംബുലൻസാണ് പോയത്.ഇന്നലെ വൈകിട്ട് പഞ്ചായത്തിന് മുൻവശത്ത് ആംബുലൻസ് നിർത്തി ജീവനക്കാർ വാഹനത്തിൽ നിന്നും സാമഗ്രികൾ ഇറക്കിയപ്പോഴാണ് സംഭവം അറിയുന്നതും വിവാദമാകുന്നതും. തുടർന്ന് കോട്ടയം ജോയിൻ്റ് ഡയറക്ടർ പഞ്ചായത്ത് സെക്രട്ടറിയെ വിളിച്ച് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് വക ജീപ്പ് കാലാവധി കഴിയാറായതിനാൽ അത് മാറ്റുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ച് വരുന്നതിനാലും പുറത്ത് നിന്നും മറ്റ് വാഹനം വിളിച്ച് ഉണ്ടാകുന്ന അധിക ചിലവ് ഒഴിവാക്കുന്നതിനായി ഓട്ടം ഇല്ലാതെ കിടന്ന പഞ്ചായത്ത് വക ആബുലൻസ് ഇതിനായി ഉപയോഗിക്കുകയുമായിരുന്നുവെന്നാണ് പഞ്ചായത്ത് ഉദ്യോഗസ്ഥർ ഇത് സംബന്ധിച്ച് പറയുന്നത്.പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ ഉൾപ്പടെ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.