Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jan 2026 21:34 IST
Share News :
സൊഹാർ: രാത്രിയെ പകലാക്കുന്ന വടക്കൻ ബാത്തിന മേഖലയുടെ ഉത്സവമായ സുഹാർ ഫെസ്റ്റി വെല്ലിൽ ഇതുവരെ രണ്ട് ലക്ഷത്തി എഴുപതിനായിരം പേർ പങ്കെടുത്തതായി ഇവന്റ് കമ്മറ്റി വൈസ് ചെയർമാൻ ഡോക്ടർ വലീദ് ബിൻ മുഹമ്മദ് അൽ ജാബ്രി പറഞ്ഞു.
2025 ഡിസംബർ 22 നാണ് ഫെസ്റ്റ് വെല്ലിന് തിരി തെളിഞ്ഞത്. സൊഹാർ സനായ റോഡിലെ എന്റർ ടൈമെന്റ് പാർക്കിലാണ് ഫെസ്റ്റ് വെൽ നടക്കുന്നത്. ജനുവരി 31 ന് ഫെസ്റ്റ് വെൽ സമാപിക്കും.
സംഗീതത്തിന്റെ പെരുമഴ തീർക്കാൻ ഒമാനിലേ പ്രഗത്ഭരായ സംഗീത പ്രവർത്തകരുടെ പരിപാടികൾ അരങ്ങേരും. ഓരോ ദിവസവും മുഖ്യ വേദിയിൽ, പാട്ടും, ഡാൻസും, പാരമ്പര്യ കലാപ്രകടനങ്ങളും, ലേസർ ഷോ, കുട്ടികളുടെ പരിപാടികൾ, ഡീജേ, ഫാഷൻ ഷോ, ഭക്ഷണ സ്റ്റാളുകൾ എന്നിങ്ങനെ വൈവിദ്യമാർന്ന പരിപാടിയുടെ രസ കാഴ്ചകൾ ആസ്വദിക്കാം.
വ്യത്യസ്തവും അതി മനോഹരങ്ങളുമായ കലാ വിരുന്നാണ് ദിനവും അരങ്ങിൽ എത്തുന്നത്. വരാന്ത്യ അവധി ദിനങ്ങളിൽ സ്വദേശികളും വിദേശികളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ഫെസ്റ്റ് വെൽ നഗരിയിൽ എത്തുന്നത്.
വിന്റെജ് കാറുകളുടെ പ്രദർശനം, പോയകാല ഒമാന്റെ ചരിത്രം, വസ്ത്ര നിർമ്മാണം, കരകൗശാല പ്രദർശനം, പാചക മത്സരങ്ങൾ, അങ്ങനെ കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാനുള്ള നിരവധി സ്പോട്ടുകൾ ഒരുക്കിയിട്ടുണ്ട്.
എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സംവേദനാത്മക പ്രദർശനമായ 'അംനിയ്യ' ഇത്തവണത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യകൾ അടിസ്ഥാനമാക്കി സന്ദർശകരുടെ ആഗ്രഹങ്ങളെ വിർച്വൽ റിയലിറ്റി അനുഭവങ്ങളാക്കുന്ന പരിപാടിയാണ് 'അംനിയ്യ' ഫെസ്റ്റ് വെല്ലിന്റെ ഭാഗമായി വിവിധ വിലായത്തിലെ പരമ്പരാ ഗത കലാകാരന്മാരുടെ സംഗീത പരിപാടികൾ അരങ്ങേരുന്നു.
ഒമാനി പൈതൃകത്തിന്റെ സമൃദ്ധമായ ഘടകങ്ങൾ അവതരിപ്പിക്കുന്ന 'ഇന്റഗ്രെറ്റഡ് ഒമാനി വില്ലേജ്', കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വിദ്യാഭ്യാസപരവും വിനോദ പരവുമായ പരിപാടികൾ ഒരുക്കുന്ന തിയേറ്റർ എന്നിവയും ഫെസ്റ്റ് വെല്ലിന്റെ ഭാഗമാണ്.
തുടക്ക ദിവസം മുതൽ വലിയ ജന പങ്കാളിത്തമാണ് ഫെസ്റ്റിവെൽ വേദിയിൽ ഉണ്ടാകുന്നത്. അവധി ആരംഭിച്ചതോടെ കുടുംബങ്ങളും കുട്ടികളും ഒഴുകി എത്തുകയാണ്.
ഒമാനിലെ പ്രമുഖ ഗായിക ഗായകരുടെ ഗാനമേളകൾ എല്ലാ ദിവസവും അരങ്ങേറുന്നുണ്ട്. കൂടാതെ മറ്റു നിരവധി കലാ രൂപങ്ങളും കുട്ടികൾക്കുള്ള പരിപാടികളും മുഖ്യ വേദിയിലും അനുബന്ധ വേദികളിലും എല്ലാ ദിവസവും അരങ്ങേറുന്നുണ്ട്.
പാചകം, കരകൗശല നിർമ്മാണവും വില്പനയും, അമ്യുസ് മെന്റ് പാർക്ക്,ഫോട്ടോ പ്രദർശനം, ആകാശത്തോട്ടിൽ, ഫുഡ് കോർട്ട്, കുട്ടികളുടെ നാടകങ്ങൾ, ഒമാനി തനത് കലാ രൂപങ്ങൾ,
പാരമ്പര്യ വസ്ത്ര വിപണി, ക്വിസ് പ്രോഗ്രാം, നറുക്കെടുപ്പ്, എന്നിങ്ങനെ നീളുന്ന പരിപാടികൾ.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രശസ്തരായ കലാ കാരൻമാരുടെ പരിപാടികളും വരും ദിവസങ്ങളിൽ ഉണ്ടാകും, കഴിഞ്ഞ മൂന്നാം പതിപ്പിൽ കേരളത്തിലെ പിന്നണി ഗായിക സിതാരയുടെ പരിപാടി ഉണ്ടായിരുന്നു.
ദീപാലങ്കാരവും കമാനങ്ങളും കൊണ്ട് ഓരോ ഗേറ്റും വർണ്ണ കാഴ്ചകളാണ്. സ്വദേശികളെ പോലെ വിദേശികളും വൈകുന്നേരങ്ങളിൽ സൊഹാർ ഫെസ്റ്റ് കാണാനുള്ള ഒരുക്കത്തിലാണ്. സൊഹാറും പരിസരവും കണ്ട് ആസ്വാദിക്കാൻ റൂഫ് ഓപ്പൺ ബസ്സും സർവീസ് നടത്തുന്നുണ്ട്. ഫെസ്റ്റിവെൽ നഗരിയിൽ പ്രവേശനത്തിന് 500 ബൈസ ടിക്കറ്റ് നിരക്കാണ്.
ക്യാമറ: ജോസ് ദേവസ്സി മൂലൻ
റിപ്പോർട്ട്: റഫീഖ് പറമ്പത്ത് / ഷാർഗി ഗംഗാധർ
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക ttps://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.