Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Mar 2026 22:37 IST
Share News :
സൊഹാർ: സോഹാറിലെ കലാ സാംസ്‌കാരിക കൂട്ടായ്മയായ ടീം എള്ളുണ്ട ഇഫ്താർ സംഗമവും എള്ളുണ്ട എന്ന വെബ് സീരീസിന്റെ രണ്ടാം പതിപ്പിന്റെ ആലോചന യോഗവും നടത്തി.
എള്ളുണ്ട എന്ന പേരിൽ പത്ത് എപ്പിസോഡിൽ പുറത്തിറങ്ങിയ വെബ് സീരീസ് പുതിയ രൂപത്തിൽ ഉടനെ പുറത്തിറക്കാനുള്ള പരിപാടിയുടെ ഭാഗമാണ് യോഗം നടന്നത്.
വർത്തമാന സമകാലിക സംഭവങ്ങൾ ഉൾപ്പെടുത്തി രൂപപ്പെടുത്തിയ പരിപാടിയായിരുന്നു.
എള്ളുണ്ട ജനശ്രദ്ധ പിടിച്ചു പറ്റിയ പരിപാടി വീണ്ടും പുതിയ രൂപത്തിൽ കൊണ്ടുവരണമെന്നുള്ള ചിന്തയിലാണ് ആലോചന യോഗം നടന്നത്.
സോഹാറിലെ കോഴിക്കോടൻ മക്കാനി ഹാളിൽ നടന്ന പരിപാടി ടീം എള്ളുണ്ട സെക്രട്ടറി സിറാജ് കാക്കൂർ ഉത്ഘാടനം ചെയ്തു. ചടങ്ങിൽ സഫീർ കണ്ണൂർ, ശിവൻ അമ്പാട്ട്, ലിജിത്ത് കാവാലം, സാദിക്ക് പുത്തനത്താണി, റഫീഖ് പറമ്പത്ത് എന്നിവർ സംസാരിച്ചു.
ലുമോറ ഇവന്റ്സിന്റെ ബാനറിൽ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന എള്ളുണ്ട സീസൺ2 വിന്റെ മാർഗ്ഗ രേഖ ലുമോറയുടെ പ്രധിനിധി പ്രണവ് വിശദീകരിച്ചു.
ചടങ്ങിൽ ബദറുൽ സമ സോഹാർ ബ്രാഞ്ച് ഹെഡ്ഡ് മനീഷ് കുമാർ, ബിൻസി, സൈഫു, റാഷിദ്, എന്നിവർ പങ്കെടുത്തു.
സീസൺ 2 വിന്റെ പ്രകാശനവും വിപുലമായ പരിപാടികളും മറ്റൊരു തീയ്യതിയിൽ നടക്കുമെന്ന് സിറാജ് കക്കൂർ വിശദമാക്കി.
സഫീർ അറ്റ്ലസ് സ്വാഗതവും ശിവൻ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.