Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഞ്ഞ് ചിത്ര പ്രദർശനം ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ

21 Apr 2025 11:56 IST

ENLIGHT MEDIA PERAMBRA

Share News :

കോഴിക്കോട്:ചിത്രകലാ അധ്യാപകരുപകരുടെ കൂട്ടായ്മയായ 'ചിത്രാങ്കണ ' ത്തിന്റെ നേതൃത്വത്തിൽ എം.ടി.വാസുദേവൻ നായരുടെ സാഹിത്യകൃതികളെ ആസ്പദമാക്കിയുള്ള 'മഞ്ഞ് 'ചിത്ര പ്രദർശനംകോഴിക്കോട് ലളിത കലാ അക്കാദമി ആർട്ട് ഗാലറിയിൽ നടക്കുന്നു.ഏപ്രിൽ 21 ന് വൈകീട്ട് നാലു മണിക്ക് എം ടി യുടെ മകൾ അശ്വതി വി.നായർ പ്രദർശനം ഉദ്ഘാടനം ചെയ്യും.

23 കലാകാരൻമാർ വരച്ച 46 ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.ഏപ്രിൽ 26ന് വൈകീട്ട് വരെ പ്രദർശനം തുടരും.എംടിയിലെ വിവിധ കഥാസന്ദർഭങ്ങളെ മനസ്സിലാക്കാനും അതിനനുസരിച്ച് ചിത്രം രചിക്കാനും കേരളത്തിലെ വിവിധ ജില്ലകളിലുള്ള കലാ അധ്യാപകരുടെ 'ചിത്രാങ്കണം ' തയ്യാറായിരിക്കുകയാണ്.ഇന്ത്യയിലെ പ്രധാന ഗാലറികളിൽ ചിത്രപ്രദർശനം നടത്തിയ പ്രഗൽഭ കലാകാരന്മാരടക്കം 23 കലാകാരന്മാർ തയ്യാറാക്കിയ ഈ ചിത്രം തീർച്ചയായും സാഹിത്യ കുതുകികൾക്കും പുതിയ തലമുറയ്ക്കും ദൃശ്യവായനയ്ക്ക് പുതിയൊരു വാതിൽ തുറക്കും എന്നുള്ളതിൽ ഒരു സംശയവുമില്ല. എപ്രിൽ 20 മുതൽ 26 വരെ നടക്കുന്ന പ്രദർശനത്തിനും 21 പ്രമുഖ നർത്തകിയും ഡിസൈനറുമായ അശ്വതി വി നായർ തിങ്കൾ വൈകു:4മണിക്ക് പ്രദർശനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ വിവിധ കലാകാരന്മാരെയും സാഹിത്യപ്രമുഖരേയും പരിചയപ്പെടുന്നതിനും കലാ സൗഹൃദം പുതുക്കുന്നതിനും താങ്കളെയും സ്നേഹപൂർവ്വം ഞങ്ങൾ ക്ഷണിക്കുന്നു.

Follow us on :

Tags:

More in Related News