Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം..

24 Oct 2025 20:55 IST

MUKUNDAN

Share News :

ചാവക്കാട്:ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ സ്കന്ദ ഷഷ്ഠി മഹോത്സവം ഒക്ടോബർ 26,27(ഞായർ,തിങ്കൾ) തിയ്യതികളിൽ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ 26-ന് വൈകിട്ട് 6 മണി മുതൽ ശ്രീനാമം ഭജൻസിന്റെ ആഭിമുഖ്യത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ശ്രീപുന്ന അയ്യപ്പ സുബ്രഹ്മണ്യ ക്ഷേത്രം മാതൃസമിതി,ആലുംപടി വിവേകാനന്ദ മാതൃസമിതി,പേരകം തേജസ്വി,കോഴിക്കുളങ്ങര പൗർണമി, പേരകം നീലാംബരി,തിരുവത്ര സ്വയംഭൂ മാതൃസമിതി,ശിവകൃഷ്ണ പേരകം,ചിലമ്പൊലി പേരകം എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി,വീരനാട്യം എന്നിവയും,മറ്റ് കലാകാരികളുടെ നൃത്തനൃത്വങ്ങളും അരങ്ങേറും.തുടർന്ന് അന്നദാനവും ഉണ്ടായിരിക്കും.ഷഷ്ഠി ദിവസമായ തിങ്കളാഴ്ച്ച കാലത്ത് 5.30-ന് വിശേഷാൽ ഗണപതിഹോമം തുടർന്ന് മലർനിവേദ്യം,അയ്യപ്പനും,സുബ്രഹ്മണ്യനും അഷ്ടദ്രവ്യാഭിഷേകം,ഗുരുവായൂർ മുരളി ആൻഡ് പാർട്ടിയുടെ നാദസ്വരം,ക്ഷേത്രം നാരായണീയ പാരായണ സമിതിയുടെ നേതൃത്വത്തിൽ നാരായണീയ പാരായണം എന്നിവയുണ്ടാകും.വൈകിട്ട് നാലിന് പേരകം മുക്കുട്ടക്കൽ കണ്ടംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ നിന്നും ശ്രീപുനർജ്ജനി ഗൾഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂത്താലം,രാജേഷ് പാലയൂരിന്റെ കാർമ്മികത്വത്തിൽ സ്വാമി തുള്ളൽ,മരത്തംകോട് ജയദേവൻ സംഘത്തിന്റെ ഉടുക്ക്,ശ്രീവിനായക പറവൂരിന്റെ തങ്കരഥം,സുബിൻ കോട്ടയത്തിന്റെ നാദസ്വരം,പറവൂർ വേൽമുരുക കാവടി സംഘത്തിന്റെ കാവടിയാട്ടം,സതീഷ് ചന്ദ്രൻ കോട്ടയത്തിന്റെ പൊയ്ക്കാൽ മയിൽ,ഐശ്വര്യ കലാസമിതി കോട്ടയത്തിന്റെ അമ്മൻകുടം,വാണിയംകുളം രാമൻ സ്മാരക തിറ സംഘത്തിന്റെ തിറ,പുന്ന ശ്രീനാമം ഭജൻസിന്റെ വീരനാട്യം എന്നിവയുടെ അകമ്പടിയോടെ ഷഷ്ഠി എഴുന്നള്ളിപ്പ് രാത്രി 9 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേരും.മൂന്നുനേരവും അന്നദാനവും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.വാർത്താസമ്മേളനത്തിൽ ക്ഷേത്ര ഭൂമി സംരക്ഷണ സമാഹരണ യജ്ഞ സമിതി ചെയർമാൻ മോഹൻ ദാസ് ചേലനാട്ട്,ജനറൽ കൺവീനർ കെ.ആർ.മോഹൻ,ശ്രീധർമ്മശാസ്താ ട്രസ്റ്റ് പ്രസിഡന്റ് എം.ബി.സുധീർ,ജനറൽ സെക്രട്ടറി വി.പ്രേംകുമാർ,ട്രഷറർ സി.കെ.ബാലകൃഷ്ണൻ,വി.സി.ജിമീഷ്,ജിബു വി.നായർ,പുനർജ്ജനി ഗൾഫ് കമ്മിറ്റി പുന്ന പ്രസിഡന്റ് കെ.കെ.സുബ്രഹ്മണ്യൻ,വിനോദ് പി.മേനോൻ,ദാസൻ തോട്ടുപുറത്ത്,ശ്രീനാമം ഭജൻസ് പ്രസിഡന്റ് എം.എസ്.ഷിജു,സെക്രട്ടറി എം.ടി.ഗിരീഷ്,എം.ടി.വിജയൻ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News