Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 02:11 IST
Share News :
സലാല: സെൻ്റർ ഫോർ ഇൻഫർമേഷൻ ആൻ്റ് ഗൈഡൻസ് ഇന്ത്യ (സി.ജി.) സലാല ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി കെ. ഇബ്രാഹിം കുട്ടി പൊന്നാനിയേയും ചീഫ് കോർഡിനേറ്ററായി ഡോ. ഷാജിദ് മരുതോറയേയും ട്രഷററായി സ്വാലിഹ് തലശ്ശേരിയേയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികളായി മുനീർ ഇ. മീത്തൽ, സയീദ് നരിപറ്റ എന്നിവരെ വൈസ് ചെയർമാൻമാരായും റിസാൻ മാസ്റ്റർ, ഷൗക്കത്ത് വയനാട് എന്നിവരെ കോർഡിനേറ്റർമാരായും തെരഞ്ഞെടുത്തു. ശിഹാബ് കാളികാവ് പ്രോഗ്രാം കോർഡിനേറ്ററും മുനവിർ ഹുസൈൻ സി.എൽ.പി. കോർഡിനേറ്ററുമാണ്. ഡോ. വി.എസ്. സുനിൽ, ഡോ. അബൂബക്കർ സിദ്ദീഖ്, ഡോ. നിഷ്‌താർ, ഹുസൈൻ കാച്ചിലോടി എന്നിവരെ സീനിയർ വിഷനറീസ് ആയും തെരഞ്ഞെടുത്തു.
സ്പൈസസ് റെസ്റ്റോറൻ്റിൽ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ മുൻ ചെയർമാൻ ഹുസൈൻ കാച്ചിലോടി അധ്യക്ഷത വഹിച്ചു. ഡോ. അബൂബക്കർ സിദ്ദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ശിഹാബ് കാളികാവ് റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. നിസ്താർ, മുനവിർ ഹുസൈൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. കെ. ഇബ്രാഹിം കുട്ടി പൊന്നാനി സ്വാഗതവും ഡോ. ഷാജിത് മരുതോറ നന്ദിയും പറഞ്ഞു.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
Youtube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.