Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബാൽ താക്കാറേ യുടെ ജീവചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം ശിവസേന.

17 Nov 2025 11:03 IST

Jithu Vijay

Share News :

കോഴിക്കോട് : ഭാരതത്തിന്റെയും, ഹൈന്ദവവരുടെയും നിലനിൽപ്പിനു വേണ്ടി പോരാടിയ വ്യക്തിത്വമാണ് ബാലാ സഹേബ് താക്കാറേയുടേത് എന്ന് ശിവസേന കോഴിക്കോട് ജില്ലാ പ്രസിഡന്റ് പേരൂർ ഹരിനാരായണൻ പറഞ്ഞു.  അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ജീവചരിത്രം സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു  വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിക്ക് നിവേദനം നൽകും എന്ന് അദ്ദേഹം അറിയിച്ചു. ബാലാ സഹേബ് താക്കാറേ അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം


ജിതേന്ദ്രൻ പന്തീരാങ്കാവ് അധ്യക്ഷൻ വഹിച്ചു. ശിവൻ മാവൂർ, ദീപക്, ശ്രീജിത് മായനാട്, ഉഷ ശിവൻ എന്നിവർ സംസാരിച്ചു.  തളി ക്ഷേത്രത്തിന് മുന്നിൽ

ബാലാ സഹേബ് താക്കാറേയുടെ

ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം അളകാപുരിയിൽ വച്ചു അനുസ്മരണയോഗം നടന്നു.

Follow us on :

More in Related News