Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2025 19:52 IST
Share News :
മസ്‌കറ്റ്: ദുബായ് കിരിടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തിങ്കളാഴ്‌ച ഒമാനിൽ ഔദ്യോഗിക സന്ദർശനത്തിനെത്തി.
ദുബായ് രണ്ടാം ഡെപ്യുട്ടി ഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റ്, ദുബായ് എയർപോർട്ട്സ് ചെയർമാൻ, എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്‌സിക്യൂട്ടീവും, ദുബായ് ഇൻ്റഗ്രേറ്റഡ് ഇക്കണോമിക് സോൺസ് അതോറിറ്റി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം എന്നിവരുൾപ്പെടെ ഉന്നതതല പ്രതിനിധി സംഘം ഷെയ്‌ഖ് ഹംദാനോടൊപ്പമുണ്ട്.
സന്ദർശന വേളയിൽ ഷെയ്ഖ് ഹംദാൻ സുൽത്താൻ ഹൈതം ബിൻ താരിക്കുമായി കൂടിക്കാഴ്ച നടത്തുന്ന ഷെയ്ഖ് ഹംദാൻ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിനും ദിർഘകാലമായി നിലനിൽക്കുന്ന ബന്ധം ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള ചർച്ചകളിലും ഭാഗമാകും. കൂടാതെ മുതിർന്ന ഒമാനി ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തും.
ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് രാവിലെ രാജ്യത്തെത്തിയ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ റോയൽ വിമാനത്താവളത്തിൽ സാംസ്‌കാരിക, കായിക, യുവജന മന്ത്രി സയ്യിദ് തിയാസിൻ ബിൻ ഹൈതം അൽ സെയ്ദ്, പ്രത്യേക സാമ്പത്തിക മേഖലകൾക്കും സ്വതന്ത്ര മേഖലകൾക്കുമുള്ള പബ്ലിക് അതോറിറ്റി ചെയർമാൻ ഡോ. അലി ബിൻ മസൂദ് അൽ സുനൈദി, സാമൂഹിക വികസന മന്ത്രി ഡോ. ലൈല ബിൻത് അഹമ്മദ് അൽ നജ്ജാർ, പ്രതിരോധ മന്ത്രാലയം സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ നാസർ അൽ സാബി, ദുബായിലെ ഒമാൻ സുൽത്താനേറ്റ് വാണിജ്യ ഓഫീസ് മേധാവി സലിം ബിൻ മുസ്ലിം അൽ കാതിരിരി എന്നിവർ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.