Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൈംഗികാതിക്രമം:47കാരന് 11 വർഷം കഠിനതടവും,അൻപതിനായിരം രൂപ പിഴയും വിധിച്ചു

30 Jan 2026 21:56 IST

MUKUNDAN

Share News :

ചാവക്കാട്:14 കാരനെ ലൈംഗികാതിക്രമം നടത്തിയ 47 വയസ്സുകാരനെ 11 വർഷം കഠിനതടവിനും അൻപതിനായിരം രൂപ പിഴയും വിധിച്ചു.ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ക്രിസ്മസ് വെക്കേഷൻ സമയത്തെ ഒരു ഞായറാഴ്ച്ച പ്രവർത്തിക്കാത്ത ഹോട്ടലിലേക്ക് വിളിച്ചുകയറ്റി കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്നതാണ് പ്രോസിക്യൂഷൻ കേസ്.ഗുരുവായൂർ നഗരസഭ പൂക്കോട് വില്ലേജ് തൊഴിയൂർ മാങ്കുന്നത്തേൽ വീട്ടിൽ മുഹമ്മദ് മകൻ കാസിമി(47)നെയാണ് ചാവക്കാട് അതിവേഗ സ്പെഷ്യൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി 11 വർഷം കഠിന തടവിനും 50,000 രൂപ പിഴ അടക്കാനും വിധിച്ചത്.പിഴ അടക്കാത്ത പക്ഷം 5 മാസം കൂടി അധിക തടവ് അനുഭവിക്കണം.പിഴസംഖ്യ അതിജീവിതക്ക് നൽകാനും ഉത്തരവായി.ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ എസ് സിപിഒ ജാൻസികുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തിൽ സിഐ വി.സി.സൂരജ് എഫ്ഐആർ രജിസ്റ്റർ ചെയ്തു.എസ്ഐ ഷബീബ് റഹ്മാൻ കേസിന്റെ അന്വേഷണം പൂർത്തിയാക്കി പ്രതിക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പ്രോസിക്യൂഷന് വേണ്ടി16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും മുതലുകളും ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സിജു മുട്ടത്ത്,അഡ്വ.സി.നിഷ എന്നിവർ ഹാജരായി.വിസ്താരവേളയിൽ ലെയ്സൺ ഓഫീസറും സിപിഒയുമായ എ.പ്രസീത കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.


Follow us on :

More in Related News