Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ ലൈംഗികാക്രമണം: പ്രതി പിടിയിൽ.

17 Jul 2025 21:01 IST

santhosh sharma.v

Share News :

വൈക്കം: മകളോടെപ്പം ട്യൂഷൻ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരെ

ലൈംഗികാക്രമണം നടത്തിയ സംഭവത്തിൽ 45 കാരനായ പ്രതി പിടിയിൽ. കഴിഞ്ഞ ദിവസം വൈക്കത്തുള്ള ഉൾപ്രദേശത്താണ് സംഭവം. വൈകിട്ട് ട്യൂഷൻ കഴിഞ്ഞ് മകളോടൊപ്പം സ്ക്കൂട്ടറിൽ കൂട്ടിക്കൊണ്ടു വരുന്നതിനിടെ മകളെ വീട്ടിൽ ഇറക്കിയ ശേഷം പെൺകുട്ടിയെ സ്ക്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കാമെന്നു പറഞ്ഞ് കയറ്റിക്കൊണ്ടു പോയ ശേഷം ഇയാൾ പിന്നിൽ ഇരിക്കുകയും സ്കൂട്ടർ പഠിപ്പിക്കുന്നതിനിടെ അതിക്രമം നടത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Follow us on :

More in Related News