Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊതു സ്ഥാപനങ്ങളിൽ പേപ്പർ പേനകൾ വിതരണം ചെയ്ത് സീഡ് അംഗങ്ങൾ

27 Nov 2024 19:30 IST

WILSON MECHERY

Share News :

അഷ്ടമിച്ചിറ:

അഷ്ടമിച്ചിറ ഗാന്ധി സ്മാരക എൽപി സ്കൂളിലെ സീഡ് ക്ലബ് അംഗങ്ങൾ പേപ്പർ പേനകൾ വിതരണം ചെയ്തു. പിടിഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച പേപ്പർ പേനകളാണ് മാള പഞ്ചായത്തിലെ വിവിധ പൊതു സ്ഥാപനങ്ങളിൽ വിതരണം ചെയ്തത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സീഡ് ക്ലബ് അംഗങ്ങൾ പ്ലക്കാർഡുകൾ കയ്യിലേന്തി ബോധവൽക്കരണവും നടത്തി. വിദ്യാർത്ഥികൾ നിർമ്മിച്ച വിത്ത് പേനകളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. മാള ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലെ വിവിധ ഓഫീസുകൾ, മാള പോലീസ് സ്റ്റേഷൻ, മാള ഉപജില്ല വിദ്യാഭ്യാസ ഓഫീസ് തുടങ്ങിയ സ്ഥലങ്ങളിലാണ് വിദ്യാർഥികൾ പേനകൾ വിതരണം ചെയ്തത്. പ്രധാനാധ്യാപകൻ സുരേഷ് കുമാർ ടി എസ്, പിടിഎ പ്രസിഡണ്ട് സുറുമി നിസാർ, സീഡ് കോഡിനേറ്റർ അനുഷ ഔസേപ്പ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News