Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ വാർഷികവും, രക്ഷാകർതൃദിനവും, അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും

27 Nov 2024 17:46 IST

WILSON MECHERY

Share News :

ചാലക്കുടി: സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ വാർഷികവും, രക്ഷാകർതൃദിനവും, അധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും എംഎൽഎ സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി എംഎൽഎ സനീഷ് കുമാർ ജോസഫിൻ്റെ ആസ്തി വികസന ഫണ്ടിൽ നിന്നും സ്കൂളിന് അനുവദിച്ച പത്ത് ലാപ്പ്ടോപ്പുകളുടെ സ്വിച്ച് ഓൺ കർമ്മവും അദ്ദേഹം നിർവ്വഹിച്ചു. അൽവേർണിയ പ്രൊവിൻസ് പ്രൊവിൻഷ്യാൾ സുപ്പീരിയർ സിസ്റ്റർ ആനി ഡേവിസ് അധ്യക്ഷത വഹിച്ചു. എസ്.എച്ച്. കോൺവെൻ്റ് ചാപ്ലൈൻ ഫാദർ ജോസഫ് ഗോപുരം മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ നിത പോൾ ഛായാചിത്രം അനാച്ഛാദനം ചെയ്തു. സെൻ്റ്. മേരീസ് ഫൊറോന പള്ളി വികാരി ഫാദർ വർഗ്ഗീസ് പാത്താടൻ സമ്മാന വിതരണം നടത്തി. സർവീസിൽ നിന്നും വിരമിക്കുന്ന സിസ്റ്റർ ജാനറ്റ്, സിസ്റ്റർ അർച്ചന എന്നിവരെ, ചേതന കോളേജ് ഓഫ് മീഡിയ ആൻഡ് പെർഫോമിങ് ആർട്ട്സ് ഡയറക്ടർ ഫാദർ ജിജോ തീതായി മെമൻ്റോ നൽകി ആദരിച്ചു. എസ്.എച്ച്. കോൺവെൻ്റ് സുപ്പീരിയർ സിസ്റ്റർ റോസ്മി, പിടിഎ പ്രസിഡൻ്റ് ലിജോ കുറ്റിക്കാടൻ, അധ്യാപക പ്രതിനിധികളായ സിസ്റ്റർ സോഫിയ, ബിനി ബി. തോട്ടാപ്പിള്ളി, മെർലി ജോസഫ്, പിടിഎ വൈസ് പ്രസിഡൻ്റ് ജോയ് തോട്ടത്തി, സ്കൂൾ ചെയർ പേഴ്സൺ കുമാരി ക്രിസ്റ്റീന മാത്യു എന്നിവർ പ്രസംഗിച്ചു.

Follow us on :

More in Related News