Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 May 2024 10:39 IST
Share News :
കൊച്ചി: മലയാള സിനിമയിൽ അജണ്ടകൾ നടപ്പിലാക്കാൻ രൂപീകൃതമായ മാഫിയയാണ് മട്ടാഞ്ചേരി മാഫിയയെന്നും,.അവർ മോഹൻലാൽ. സുരേഷ് ഗോപി, ഉണ്ണിമുകുന്ദൻ തുടങ്ങിയ ഒരുവിഭാഗം താരങ്ങൾക്കെതിരെ നഗറ്റീവ് ട്രന്റുണ്ടാക്കുകയും, വിദേശ പണം സ്വീകരിച്ച് അജണ്ടകൾ നടപ്പിലാക്കുകയുമാണെന്ന് സന്തോഷ് പണ്ഡിറ്റ്.
തന്റെ സന്തോഷ് പണ്ഡിറ്റ് ഷോ എന്ന പിരപാടിയിൽ ഈ വിഷയം മാത്രം ഉദ്ധരിച്ചാണ് പണ്ഡിറ്റ് ഒരു എപ്പിസോഡ് പുറത്ത് വിട്ടിരിക്കുന്നത്.
സന്തോഷിന്റെ വാക്കുകൾ ഇങ്ങിനെ.
സിനിമയിൽ മൂന്ന് മാഫിയകൾ ഉണ്ട്. തിരുവനന്തപുരം. എറണാകുളം. മട്ടാഞ്ചേരി.
ഇതിൽ തിരുവനന്തപും കഥാ സിനിമകൾ ചെയ്യുമ്പോൾ എറണാകുളം മാഫിയ എന്റർടൈൻമന്റ് സിനിമകൾ ചെയ്യുന്നു. എന്നാൽ 2014 കാലഘട്ടത്തിൽ രൂപീകൃതമായ മട്ടാഞ്ചേരി മാഫിയക്ക് മുതൽമുടക്ക് തിരിച്ച് കിട്ടണമെന്നുപോലുമില്ല. മറിച്ച് അവർ ചില അജണ്ടകൾ നടപ്പിലാക്കാനാണ് സിനിമ ഉപയോഗിക്കുന്നത്. ഇതിന് വിദേശത്ത് നിന്നും പണം വരും, വാരിയംകുന്നത്ത് സിനിമ നിർമ്മാണം ചർച്ചയായപ്പോൾ ഇത്തരംം വിദേശ പണത്തെകുറിച്ച് അന്വേഷണം ഭയന്നാണ് അത് ഉപേക്ഷിച്ചതെന്നും സന്തോഷ് ആരോപിക്കുന്നു.
ഗൗരവമായ ഈ ആരോപണം ശരിയങ്കിൽ നടപടിയെടുക്കകുയോ, അല്ലെങ്കിൽ സന്തോഷിനെതിരെ കേസെടുക്കുകയോ വേണമെന്നാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച
Follow us on :
Tags:
More in Related News
Please select your location.