Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Oct 2025 19:22 IST
Share News :
കടുത്തുരുത്തി: കുറുപ്പന്തറയിലെ സംഘമൈത്രിക്ക് അടിസ്ഥാന സൗകര്യ വികസനം നടപ്പികലാക്കുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ്. കൂടാതെ സംഘമൈത്രിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സബ്‌സിഡിയായി 35.34 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയുടെ നിരന്തരമായ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടായതെന്നും മന്ത്രി അറിയിച്ചു. സമഗ്ര കൂണ്‍ ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ പ്രഥമ പ്രഖ്യാപനവും ഭാരതീയ പ്രകൃതി കൃഷി പദ്ധതി കിസാന്‍ മേളയും കടുത്തുരുത്തിയില്‍ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. എംഎല്‍എയുടെ നേതൃത്വത്തില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ നടപ്പിലാക്കി വരുന്ന സമഗ്ര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി 15 പഞ്ചായത്തുകളില്‍ കൂണ്‍ ക്ലസ്റ്ററിനായി 50.35 ലക്ഷം അനുവദിച്ചതായും മാഞ്ഞൂര്‍ പഞ്ചായത്തില്‍ ആശ്രയകേന്ദ്രം നടപ്പിലാക്കുമെന്നും മാന്‍വെട്ടം ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പിനിക്കായി 3.25 ലക്ഷവും കൂണ്‍കൃഷി കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനായി പത്ത് ലക്ഷവും അവനുവദിച്ചതായി മന്ത്രി അറിയിച്ചു. കടുത്തുരുത്തി കേന്ദ്രീയ വിദ്യാലയത്തിന്റെ കാര്യങ്ങള്‍ക്കായി കഴിയുന്ന ഏല്ലാ സഹായങ്ങളും ചെയ്യാമെന്നും എംഎല്‍എയുടെ അഭ്യര്‍ത്ഥനയ്ക്കു മറുപടിയായി മന്ത്രി അറിയിച്ചു. കടുത്തുരുത്തി മണ്ഡലത്തിലെ കടന്തേരി കൂണ്‍ ഗ്രാമത്തിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസിന് കൂണ്‍ കേക്ക് തയാറാക്കി വില്‍ക്കണമെന്നും ഒരെണ്ണം തനിക്ക് നല്‍കണമെന്നും നിര്‍ദേശിച്ചാണ് മന്ത്രി മടങ്ങിയത്. കൂണ്‍ കൃഷി സാധ്യതകള്‍ മുഴുവന്‍ കര്‍ഷകര്‍ക്കും പരിചയപ്പെടുത്തി കൊടുക്കാന്‍ കടുത്തുരുത്തി മേഖലയില്‍ നടപ്പാക്കിയ കൂണ്‍ഗ്രാമം പദ്ധതി സഹായകമായതായും മന്ത്രി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.