Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല:ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റിയും ഭക്തജന കൂട്ടായ്മയും ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നാമജപ യാത്ര സംഘടിപ്പിച്ചു

11 Oct 2025 17:36 IST

MUKUNDAN

Share News :

ചാവക്കാട്:ശബരിമല ക്ഷേത്രവും സ്വത്തും സംരക്ഷിക്കുക,ദേവസ്വം ബോർഡ് പിരിച്ചുവിടുക എന്നാവശ്യപ്പെട്ടുകൊണ്ട് ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് കമ്മിറ്റിയും ഭക്തജന കൂട്ടായ്മയും സംയുക്തമായി ഗുരുവായൂർ പടിഞ്ഞാറെ നടയിൽ നാമജപ യാത്ര സംഘടിപ്പിച്ചു.ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി മുരളിധരൻ മലപ്പുറം ഉദ്ഘാടനം ചെയ്തു.ചാവക്കാട് താലൂക്ക് പ്രസിഡന്റ് സോമൻ തിരുനെല്ലൂർ അധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി പ്രസാദ് കാക്കശ്ശേരി മുഖ്യപ്രഭാഷണം നടത്തി.വിഎച്ച്പി ഗുരുവായൂർ ജില്ല സെക്രട്ടറി അനൂപ് ശർമ്മ,ഹിന്ദുഐക്യവേദി ചാവക്കാട് താലൂക്ക് വർക്കിങ് പ്രസിഡന്റ് അനിൽ തളികുളം,സംഘടനാ സെക്രട്ടറി ശശി ആനക്കോട്ടിൽ എന്നിവർ സംസാരിച്ചു.സഹ സംഘടനാ സെക്രട്ടറി ഷിജോയ് താഴിശ്ശേരി,സെക്രട്ടറിമാരായ സുനിൽകൗക്കാനപ്പെട്ടി,നിജു ചക്കിത്തറ,ശരത്ത്,വിമൽ,സുബ്രമണ്യൻ,നിർമ്മലൻ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News