Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റൂവി മലയാളി അസോസിയേഷനും ആർ ജെ എസ് പി സ്കൂൾ ഓഫ് ഒമാനും സംയുക്തമായി സൗജന്യ ഡാൻസ് ഫിറ്റ്നസ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു

21 Jan 2026 18:53 IST

ENLIGHT MEDIA OMAN

Share News :

മസ്കറ്റ്: പ്രവാസി മലയാളി സമൂഹത്തിന്റെ ആരോഗ്യ ബോധം വർധിപ്പിക്കുന്നതിന്റെ ഭാഗമായ് റൂവി മലയാളി അസോസിയേഷനും, ആർ ജെ എസ് - പി സ്കൂൾ ഓഫ് ഒമാനും സംയുക്തമായി സൗജന്യ ഡാൻസ് ഫിറ്റ്നസ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

ഡാൻസിനൊപ്പം ഫിറ്റ്നസും, ഊർജ്ജവും, സന്തോഷവും ഒരുമിച്ച് അനുഭവിക്കാവുന്ന ഈ പ്രത്യേക പരിപാടി 2026 ജനുവരി 24 ശനിയാഴ്ച വൈകുന്നേരം 7.30 മുതൽ 8.30 വരെ മസ്കറ്റ്, റൂവിയിലെ സ്റ്റാർ സിനിമയുടെ എതിർവശത്തുള്ള ആർ ജെ എസ് - പി സ്കൂൾ ഓഫ് ഒമാൻ്റെ ബേസ്മെന്റ് ഫ്ലോറിൽ നടക്കും.

പ്രായഭേദമന്യേ പുരുഷന്മാർക്കും, സ്ത്രീകൾക്കും, കുട്ടികൾക്കും ഒരുപോലെ പങ്കെടുക്കാവുന്ന രീതിയിലാണ് വർക്ക്‌ഷോപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

നിത്യ ജീവിതത്തിലെ മാനസിക സമ്മർദ്ദവും, ശാരീരിക ക്ഷീണവും കുറച്ച് ആരോഗ്യമുള്ള ജീവിത ശൈലി വളർത്തുന്നതിനാണ് ഡാൻസ് ഫിറ്റ്നസ് വർക്ക്‌ഷോപ്പ് ലക്ഷ്യമിടുന്നത്.

സംഗീതത്തിന്റെ താളത്തിൽ ശരീരം ചലിപ്പിച്ച് ഫിറ്റ്നസ് നേടാനുള്ള ലളിതവും, ആസ്വാദ്യകരവുമായ മാർഗമാണ് ഡാൻസ് ഫിറ്റ്നസ് എന്നതാണ് ഈ പരിപാടിയിലൂടെ പങ്കുവെക്കുന്നത്.

പ്രവാസ ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ കുടുംബത്തോടൊപ്പം സന്തോഷത്തോടെ പങ്കാളികളാകാവുന്ന ഒരു ആരോഗ്യ വേദിയാവും ഈ വർക്ക്‌ഷോപ്പ്.

കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേ വേദിയിൽ ഒരുമിച്ച് ചുവടു വയ്ക്കുന്ന അനുഭവം സമൂഹ ഐക്യത്തിനും, സൗഹൃദത്തിനും ശക്തി നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ഈ വർക്ക്‌ഷോപ്പിലേക്കുള്ള രജിസ്ട്രേഷൻ പൂർണ്ണമായും സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്കും, രജിസ്ട്രേഷനും താൽപ്പര്യമുള്ളവർ +968 98429849, +968 97902369 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പ്രവേശനം ഗൂഗിൾ ഫോം രജിസ്‌ട്രേഷൻ വഴിയായിരിക്കും നടക്കുക.

ആരോഗ്യവും വിനോദവും കൂട്ടിച്ചേർക്കുന്ന ഈ ഡാൻസ് ഫിറ്റ്നസ് വർക്ക്‌ഷോപ്പിൽ കൂടുതൽ പേരുടെ സജീവ പങ്കാളിത്തം ഉണ്ടാകണമെന്ന് റൂവി മലയാളി അസോസിയേഷനും ആർ ജെ എസ് പി സ്കൂൾ ഓഫ് ഒമാനും അഭ്യർത്ഥിച്ചു.

Follow us on :

More in Related News