Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2025 04:08 IST
Share News :
സൊഹാർ: സൊഹാർ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയവും ട്രിപ്പിൾ എ ഇവന്റ്സും സംയുക്തമായി സംഘടിപ്പിച്ച ഫുഡ് ആൻഡ് ഹാർവെസ്റ്റ് ഫെസ്റ്റിവൽ ‘രുചിമേളം 2025’, സൗഹൃദത്തിന്റെയും സാംസ്കാരിക ഐക്യത്തിന്റെയും വേദിയായിമാറി.
സോഹാർ ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന ഈ മേള നാട്ടിൻപുറത്തിന്റെ രുചിയും വൈവിധ്യവും. വിളവെടുപ്പിന്റെ ഉത്സാഹവും ചേർന്ന മനോഹരമായ അനുഭവമായി മാറി.
വിവിധ ദേശങ്ങളിലുള്ള മലയാളി കുടുംബങ്ങൾ പങ്കെടുത്ത ഈ വിരുന്നിൽ കേരളത്തിന്റെ പാരമ്പര്യ വിഭവങ്ങൾ, നാട്ടിൻപുറ സംഗീതം, കലാപരിപാടികൾ, കുട്ടികളുടെ ഗെയിമുകൾ തുടങ്ങിയവ ശ്രദ്ധേയമായ ആകർഷണങ്ങളായി.
മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ഇടവക വികാരി റവ. ഫാ. സാജു പാടാച്ചിറ അധ്യക്ഷനായിരുന്നു. ട്രസ്റ്റി ജോഫി വർഗീസ്, ഫുഡ് ഫെസ്റ്റിവൽ കൺവീനർമാരായ ജെബി ഫിലിപ്പ് ജേക്കബ്, തോമസ് ജോഷ്വാ എന്നിവർ ആശംസകൾ നേർന്നു.
കേരളീയരുടെ ഗൃഹാതുരത്വത്തിന്റെ രുചിയോർമ്മകളിൽ എന്നും നിറഞ്ഞുനിൽക്കുന്ന തട്ടുകടയും തട്ടുകട വിഭവങ്ങളായ തട്ട് ദോശ, ഓംലറ്റ്, ചെറുകടികൾ കൂടാതെ കപ്പയും മീനും, പിടിയും കോഴിയും, കപ്പ ബിരിയാണി, നാടൻ പൊറോട്ട, ബീഫ് വിഭവങ്ങൾ, ബാർബെക്യു തുടങ്ങിയ ഒട്ടനവധി വിഭവങ്ങൾ ഫുഡ് ഫെസ്റ്റിൽ ഒരുക്കിയിരുന്നു. രുചിയുടെ നിറവിൽ പങ്കെടുത്തവർക്ക് നാടിന്റെ ഓർമ്മകളിലേക്ക് മടങ്ങാനുള്ള അപൂർവ അവസരമായിരുന്നു ‘രുചിമേളം 2025’. ഐഡിയ സ്റ്റാർ സിങ്ങർ താരം അനന്തപദ്മനാഭൻ, റിഷാദ് ഗനി, ഷൈനി എന്നിവർ അവതരിപ്പിച്ച ഗാനസന്ധ്യ, അനൂപ് തെങ്ങുംകോട്, ജോസ് ചാക്കോ എന്നിവർ അവതരിപ്പിച്ച ഹാസ്യാവിരുന്ന് എന്നിവ മേളയ്ക്ക് മാറ്റുകൂട്ടി.
മേളയുടെ വിജയകരമായ നടത്തിപ്പിനായി യത്നിച്ച എല്ലാ കമ്മിറ്റികളുടെയും ഇടവകയിലെ ആധ്യാത്മീയ സംഘടനാ പ്രവർത്തകരുടെയും ഇടവകാംഗങ്ങളുടെയും നിസ്സീമമായ സഹകരണത്തിന് സംഘാടകർ നന്ദി അറിയിച്ചു.
റിപ്പോർട്ട്: റഫീഖ് പറമ്പ്ത്ത് / ഷാർഗി ഗംഗാധർ
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 enlightmediaoman@gmail.com
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
Facebook: https://www.facebook.com/MalayalamVarthakalNews
Instagram: https://www.instagram.com/enlightmediaom an
YouTube: https://www.youtube.com/@EnlightMediaOman
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.