Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2024 08:14 IST
Share News :
മേപ്പയ്യൂർ: രാഷ്ട്രീയ ജനതാദൾ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തിൽ ആർ.ജെ.ഡി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
ശനിഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് കീഴ്പയ്യൂർ മണപ്പുറം മുക്കിലെ വീടിനു നേരെ കല്ലേറുണ്ടായത്. തുടർന്ന് സ്ഥലത്തെത്തിയ മേപ്പയ്യൂർ പോലീസ് രാത്രി മുഴുവൻ വീടിന് കാവലേർപ്പെടുത്തി.കീഴ്പയ്യൂരിലെ പുറക്കാമലയിൽ, പ്രദേശവാസികളുടെ ഒറ്റക്കെട്ടായ പ്രതിരോധത്തെ അവഗണിച്ച് ഖനനനീക്കം ഊർജ്ജിതമായിരിക്കുകയാണ്. ഇതിനെതിരെ കഴിഞ്ഞദിവസം നടന്ന ബഹുജന മാർച്ചിനും, സമര പന്തൽ തകർത്തതിനെതിരെയുള്ള പ്രതിഷേധത്തിനും
കെ. ലോഹ്യ നേതൃത്വം നൽകിയിരുന്നു. മാത്രമല്ല, ഖനന ലോബിയുടെ ഭീഷണി അവഗണിച്ച് ദൃശ്യമാധ്യമ പ്രവർത്തകർക്കൊപ്പം പുറക്കാമലയിലെത്തി ദൃശ്യങ്ങൾ പകർത്തിയിരുന്നു.
അന്വേഷണം വേഗത്തിലാക്കാനും അക്രമികളെ വെളിച്ചത്ത് കൊണ്ടുവരാനും നടപടികളുണ്ടാവണമെന്നും ആർ.ജെ.ഡി. മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻ്റ് നിഷാദ് പൊന്നങ്കണ്ടി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ, പി. ബാലൻ മാസ്റ്റർ, കൃഷ്ണൻ കീഴലാട്, വി.പി. ദാനിഷ്, കെ.എം. ബാലൻ, ബി.ടി. സുധീഷ് കുമാർ, പുതുശ്ശേരി ബാലകൃഷ്ണൻ, ഇ.കെ. സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
 
                        Please select your location.