Tue Dec 12, 2023 10:56 PM 1ST

Location  

Sign In

റിട്ട. അധ്യാപകൻ സികെ നാരായണനെ അനുസ്മരിച്ചു

30 Aug 2025 16:51 IST

CN Remya

Share News :

കോട്ടയം: കേരള സ്കൂൾ ടീച്ചേഴ്സ‌സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റിയംഗം, കോട്ടയം വെസ്റ്റ് സബ് ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സിപിഎം അതിരമ്പുഴ ലോക്കൽ കമ്മറ്റിയംഗം, കുറ്റിയേൽ ബ്രാഞ്ച് സെക്രട്ടറി, കർഷകസംഘം ഏറ്റുമാനൂർ ഏരിയ കമ്മറ്റിയംഗം കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ച റിട്ട. അധ്യാപകൻ ചിറ്റേട്ട് സി കെ നാരായണൻ്റെ രണ്ടാമത് അനുസ്മരണം സമുചിതമായി ആചരിച്ചു. അതിരമ്പുഴ കുറ്റിയേൽ കവലയിൽ സിപിഎം ജില്ല കമ്മറ്റിയംഗം വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ യോഗത്തിൽ ആദരിച്ചു.

ഷെൻസി തോമസ് അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി ബാബു ജോർജ്, പി എൻ സാബു, രതീഷ് രത്നാകരൻ, മെൽബിൻ ജോസഫ്, എ ഡി സുരേഷ് ബാബു, കെ എൻ രവി എന്നിവർ സംസാരിച്ചു.

Follow us on :

More in Related News