Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മൃതദേഹങ്ങളോടുള്ള അനാദരവ്: എൻ.എഫ് .പി .ആർ പ്രതിഷേധ ധർണ സംഘടിപ്പിച്ചു

06 Jan 2025 08:57 IST

Jithu Vijay

Share News :

തിരൂരങ്ങാടി: തിരൂരങ്ങാടി താലൂക്ക് ഗവ.ആശുപത്രിയിൽ മൃതദേഹങ്ങളോടുള്ള അനാദരവിന്നെതിരെ ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. രണ്ടുദിവസം മുമ്പ് മരണപ്പെട്ട മൂന്നിയൂർ കുണ്ടൻ കടവ് പാലത്തിങ്ങൽ അബൂബക്കർ മൗലവി എന്ന കുഞ്ഞാപ്പയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യുന്നത് വൈകിപ്പിച്ചതും സംശയാസ്പദമായ രീതിയിൽ നേരം വൈകിപ്പിച്ച് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യാൻ ഉണ്ടായ താമസവുമാണ് പ്രതിഷേധത്തിന് ബന്ധുക്കളെയും മറ്റും പ്രേരിപ്പിച്ചത്. ഇതിനുമുമ്പും സമാനമായ നിരവധി സംഭവങ്ങൾ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിട്ടുണ്ട്.


ധർണ്ണ എൻ .എഫ് .പി .ആർ സംസ്ഥാന വൈസ് പ്രസിഡണ്ട് മനാഫ് താനൂർ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡണ്ട് എം.സി.അറഫാത്ത് പാറപ്പുറം അധ്യക്ഷത വഹിച്ചു. മൂന്നിയൂർ ബ്ലോക്ക് ക്ഷേമ കാര്യ സമിതി അധ്യക്ഷൻ സ്റ്റാർ മുഹമ്മദ്, മൂന്നിയൂർ പഞ്ചായത്ത് വാർഡ് മെമ്പർ എൻ.എം.റഫീഖ്, താലൂക്ക് സഭ അംഗം പി.പി.റഷീദ്, മുസ്‌ലിം ജമാഅത്ത് സെക്രട്ടറി റഫീഖ് സഖാഫി, മരിച്ച അബൂക്കർ മുസ്ലിയാരുടെ സഹോദരൻ അബ്ദുറഹിമാൻ, സാമൂഹ്യ പ്രവർത്തകനായ അഷറഫ്കളത്തിങ്ങൽ പാറ, എൻ .എഫ് .പി. ആർ ജില്ലാ ജന.സെക്രട്ടറി മുസ്തഫ ഹാജി പുത്തൻതെരു, പാറപ്പുറം, താലൂക്ക് സെക്രട്ടറി ബിന്ദു അച്ഛമ്പാട്ട്, സുലൈഖ സലാം എന്നിവർ സംസാരിച്ചു ധർണക്കു ശേഷം സൂപ്രണ്ടുമായി സംസാരിച്ച് പരാതി നൽകുകയും പോലീസിന്റെ ഭാഗത്തുനിന്നാണ് അനാസ്ഥ ഉണ്ടായിട്ടുള്ളത് എന്ന് സൂപ്രണ്ട് ആരോപിക്കുകയും ചെയ്തു.

Follow us on :

More in Related News