Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jul 2025 23:26 IST
Share News :
ദോഹ: സെലിമാൻച്ചാസ് പുള്ളിസ് കുടുംബസംഗമത്തിനായി സംഘടിപ്പിച്ച പേരെഴുത്ത് മത്സരത്തിൽ റാണിയ മഹമൂദ് വിജയിച്ചു. “തലമുറകൾ തണലേകാൻ” എന്ന പേരാണ് മത്സരത്തിൽ ഏറ്റവുമധികം വോട്ടുകൾ നേടിയത്.
75 പേര്‍ വിവിധ പേരുകൾ നിര്‍ദേശിച്ച മത്സരത്തിൽ സെൻട്രൽ കമ്മിറ്റി തെരഞ്ഞെടുത്ത അഞ്ചു പേര്‍ക്കിടയിൽ നടന്ന ഗ്രൂപ്പ് വോട്ടെടുപ്പിലൂടെയാണ് ഫലമറിയിച്ചത്. രണ്ടാം സ്ഥാനത്ത് ഷാക്കിറ ഹാരിസ് അവതരിപ്പിച്ച “പിര്സോം പൊൽസും” എന്ന പേര് എത്തി. മൂന്നാം സ്ഥാനം നൗഷാദ് സുലൈമാന്റെ “തറവാട്ടിലേക്ക് ഒരു എത്തിനോട്ടം” എന്ന പേരിനും, നാലാം സ്ഥാനം ഫർസാന എ.എസ് നൽകിയ “ഒന്നിച്ചിരിക്കാം ഒരുമയോടെ” എന്ന പേരിനും ലഭിച്ചു. ശബാന വള്ളിയോടിന്റെ “സ്നേഹതീരത്ത് വേരുകൾ തേടി” എന്ന പേരാണ് അഞ്ചാം സ്ഥാനത്ത് എത്തിയത്.
ഇലക്ഷൻ നടപടി സെൻട്രൽ കമ്മിറ്റി അംഗം മഹമൂദ് നിർവ്വഹിച്ചു. പങ്കെടുത്ത എല്ലാവർക്കും സംഘാടകർ നന്ദിയും അഭിനന്ദനവും അറിയിച്ചു. വിജയികളെ കമ്മിറ്റി അഭിനന്ദിച്ചു.
സംഘടനയുടെ ഐക്യവും, സുസൂക്ഷ്മതയും തെളിയിച്ച മത്സരമായിരുന്നു ഇതെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.