Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിതന്നെമത്സരിക്കുമെന്ന് -അഡ്വ.സ്റ്റീഫൻ ചാഴിക്കാടൻ

28 Jan 2026 19:24 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: കേരള കോൺഗ്രസിന്റെ സീറ്റായ ഏറ്റുമാനൂരിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥി തന്നെ മത്സരിക്കുമെന്ന് പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.സ്റ്റീഫൻ ചാഴിക്കാടൻ പറഞ്ഞു.

കഴിഞ്ഞ അഞ്ചു വർഷക്കാലം ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ ജനപ്രതിനിധി മന്ത്രി ആയിരുന്നിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത പ്രദേശമായി ഏറ്റുമാനൂർ ടൗൺ ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ മാറിയതിൽ ജനങ്ങൾ ആകെ നിരാശരാണെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.മങ്കര കലുങ്ക് ഭാഗത്തുള്ള

മൂന്നു ഏക്കർ കെഎസ്ഇബി വക സ്ഥലത്തേക്ക് ദുർഗന്ധമുള്ള മീൻ മാർക്കറ്റ് മാറ്റി സ്ഥാപിക്കുകയും,ബസ്റ്റാൻഡിനടുത്തുള്ള ചിറക്കുളം വൃത്തിയാക്കി കുടിവെള്ള സ്രോതസാക്കാമെന്ന് ഉറപ്പു നൽകിയിരുന്നുവെങ്കിലും,അപ്രകാരം ചെയ്യുന്നതിൽ എംഎൽഎ സമ്പൂർണ്ണമായി പരാജയപ്പെട്ടു.

കേരളത്തിലെ ഏറ്റവും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന

പ്രദേശമായി ഏറ്റുമാനൂർ ടൗൺ മാറി.എലവേറ്റഡ് ഹൈവേ അഞ്ച് വർഷമായിട്ടും യാഥാർത്ഥ്യമായില്ല.

ഏനാദി പാലവും നീണ്ടൂർ പാലവും അയ്മനം തിരുവാർപ്പ് ഉൾപ്പെടെയുള്ള പാലങ്ങൾ ഏതുസമയത്തും വീഴാവുന്ന സ്ഥിതിയിൽ തുടരുന്നു.അതിരമ്പുഴ തിരുനാളിൽ ഗതാഗതക്കുരുക്ക് മൂലം പങ്കെടുക്കാൻ ആവാത്തത് നിരവധി പേരാണ്.ജസ്റ്റിസ്ജെ .ബി . കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ ഗവൺമെൻറ് തയ്യാറാകണമെന്നും ക്രൈസ്തവർക്ക് തുല്യനീതി ഉറപ്പാക്കുന്ന റിപ്പോർട്ട് ക്രിസ്ത്യാനികളുടെ മാഗ്നാകാർട്ടയാ

ണെന്നും അഡ്വ. സ്റ്റീഫൻ ചാഴികാടൻ പറഞ്ഞു.

Follow us on :

More in Related News