Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 May 2026 12:35 IST
Share News :
കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിൽ എത്തുകയാണെങ്കിൽകോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയോ മുസ്ലിം ലീഗിന്റെ ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാകണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡന്റ് പി.രാമഭദ്രൻ കോൺഗ്രസ് ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു.
ഇരുവരും മികച്ച ഭരണാധികാരികളെന്ന നിലയിൽ കഴിവ് തെളിയിച്ചവരാണ്. നിയമസഭ തെരഞ്ഞെടുപ്പിൽ എം.പിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റിന്റെ നിലപാട് പൊതുവേ സ്വാഗതം ചെയ്യപ്പെട്ടതാണ്. ഈ സാഹചര്യത്തിൽ ദേശീയ രാഷ്ട്രീയ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നിർവഹിക്കാനുള്ള എ.ഐ.സി.സി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പേര് വലിച്ചിഴകേണ്ടതില്ല. എം.പി മാരെ പരിഗണിക്കുന്നുണ്ടങ്കിൽ പ്രഥമ പരിഗണന നൽക്കേണ്ടത് കൊടിക്കുന്നിൽ സുരേഷിനാണ്.മുതിർന്ന പാർലമെന്റ് അംഗമെന്ന നിലയിലും ദലിത് വിഭാഗക്കാരനെന്ന നിലയിലും ഇന്നത്തെ സാഹചര്യത്തിൽ സുരേഷിനെക്കാൾ യോഗ്യതയുള്ള മറ്റൊരു എം.പി യുമില്ല.
എല്ലാ അധികാര കേന്ദ്രങ്ങളിൽ നിന്നും മുസ്ലീങ്ങളെ തുടച്ചുമാറ്റുന്ന ബിജെപി ക്കും കേന്ദ്രസർക്കാരിനും കൊടുക്കാവുന്ന ഏറ്റവും വലിയ പ്രഹരം ആയിരിക്കും പി.കെ.കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നത്. മുസ്ലിം സഹവർത്തിത്വവും മതേതര മൂല്യവും ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനുള്ള ആർജ്ജവം കാട്ടണം.കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം കോൺഗ്രസ് ആദ്യമായി അധികാരത്തിൽ എത്തുന്നത് 1960ലാണ്. അന്ന് ഘടകകക്ഷിയായ പി.എസ്.പിയിലെ പട്ടം താണുപിള്ളക്കാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനം നൽകിയത്.രണ്ട് വർഷം കഴിഞ്ഞ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്ത് പോകേണ്ടിവന്ന കോൺഗ്രസ് കാരനല്ലാത്ത പട്ടം താണുപിള്ളയെ കേന്ദ്രം ഭരിച്ച കോൺഗ്രസ് സർക്കാർ 6 വർഷക്കാലം ഗവർണറായി അവരോധിച്ച് ആദരിച്ചപ്പോൾ തുടർന്ന് മുഖ്യമന്ത്രിയായ പിന്നോക്ക സമുദായക്കാരനായ ആർ.ശങ്കറിനെ കോൺഗ്രസ്സിലെ മുന്നോക്ക സമുദായക്കാരുടെ പിന്തുണയോടെ പുറത്താക്കുകയാണുണ്ടായത്.മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പുറത്തായ ആർ.ശങ്കറിന് മരണം വരെ ഒരു പദവിയും കോൺഗ്രസ് നൽകാതിരുന്നത് തികഞ്ഞ നീതി നിഷേധമാണ്.സി.പി.ഐ കോൺഗ്രസിന്റെ കടകക്ഷിയായിരുന്നപ്പോൾ സി.പി.ഐയിൽ നിന്നും സി.അച്യുതമേനോനെയും പി.കെ.വാസുദേവൻ നായരെയും മുഖ്യമന്ത്രി കസേരയിൽ അവരോധിച്ചവർ കേരള രാഷ്ട്രീയത്തിലെ അതികായകരിൽ പ്രധാനിയായ സി.എച്ച് മുഹമ്മദ് കോയയെ വെറും 54 ദിവസം മാത്രം മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയതും രാഷ്ട്രീയ രംഗത്തെ മഹാ അപരാധമായിരുന്നു. ഈ സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കണം. സി.പി ഐക്ക് കോൺഗ്രസുമായി വെറും 13 വർഷത്തെ ഐക്യമുന്നണി ബന്ധമെ ഉണ്ടായിരുന്നുള്ളൂ. എന്നാൽ മുസ്ലിം ലീഗുമായി 61 വർഷത്തെ മുന്നണി ബന്ധമുണ്ട്. കോൺഗ്രസിലെ മുസ്ലിം വിഭാഗത്തിൽ നിന്നുള്ള ദേശീയ നേതാക്കളായ എ.എ.റഹീം,ടി.ഓ.ബാബ,എം.എം.ഹസൻ,ആര്യാടൻ മുഹമ്മദ് എന്നിവരൊക്കെ മുഖ്യമന്ത്രി ആകാൻ യോഗ്യരായിരുന്നു. ഇവരെയെല്ലാം കാലാകാലങ്ങളിൽ അവഗണിച്ചു. എന്നാൽ മുസ്ലിം വിഭാഗത്തിൽ പെട്ടവരും ദലിതരും മുഖ്യമന്ത്രിപദം വഹിക്കുന്നതിനെതിരായ വികലവിവേചനബോധമാണ് ഈ മനോഭാവത്തിനു പിന്നിലുള്ളത്. അതിനെ പൊതുബോധമാക്കി രാഷ്ട്രീയപാർട്ടികൾ മാറ്റിയിരിക്കുന്നതിന് അന്ത്യംക്കുറിച്ചേ മതിയാവൂ. ഇന്ത്യയിൽ ജമ്മു കാശ്മീരിൽ മാത്രമാണ് ഒരു മുസ്ലിം മുഖ്യമന്ത്രിയുള്ളത്. മറ്റെല്ലാ സംസ്ഥാനങ്ങളിലും വക്കഫ് വകുപ്പുകൾ പോലും ഭരിക്കുന്നത് ഹിന്ദുത്വമന്ത്രിമാരാണ്. കേന്ദ്രസർക്കാർ കൊണ്ടുവന്ന വനിതാ സംഭരണ നിയമത്തിൽ പിന്നോക്ക സമുദായങ്ങൾക്ക് സംവരണം അനുവദിക്കാതിരുന്നത് മുസ്ലിം വനിതകൾ പാർലമെന്റിലും നിയമസഭകളിലും എത്തിച്ചേരരുത് എന്ന ദുരുദ്ദേശത്തോടുകൂടിയായിരുന്നു.
ഈ തെരഞ്ഞെടുപ്പ് കാലത്ത് കേട്ട് ഏറ്റവും വലിയ തമാശകൾ മുഖ്യമന്ത്രി പിണറായി വിജയന്റെ എതിർ സ്ഥാനാർഥിയായ യുഡിഎഫ് കാരൻ 5000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നതും 100 സീറ്റ് കിട്ടിയില്ലെങ്കിൽ താൻ വനവാസത്തിന് പോകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനവുമാണ്. വി.ഡി സതീശൻ നല്ല കഴിവുള്ള നേതാവാണ്. അദ്ദേഹം വനവാസത്തിന് പോകണമെന്ന് രാഷ്ട്രീയ എതിരാളികൾ പോലും ആഗ്രഹിക്കുന്ന കാര്യമല്ല. യുഡിഎഫ് ആണ് അധികാരത്തിൽ വരുന്നതെങ്കിൽ നല്ല ധനകാര്യ മന്ത്രിയെ സതീശനിലൂടെ കേരളീയർ പ്രതീക്ഷിക്കുന്നുണ്ട്. ദലിത് - പിന്നോക്ക വിഭാഗത്തിന് ആനുപാതികമായ മന്ത്രി സ്ഥാനങ്ങൾ ലഭിച്ചില്ലെങ്കിൽ ഏത് മുന്നണിയായാലും എതിർക്കപ്പെടും. ദലിത് - പിന്നോക്ക വിഭാഗങ്ങൾ വെറും വോട്ട് കുത്തികളായി എന്നും ക്ഷമിച്ചു കൂടെ നിൽക്കുമെന്ന് അധികാര രാഷ്ട്രീയത്തിലുള്ളവർ കരുതേണ്ടതില്ലെന്ന് പി രാമഭദ്രൻ പറഞ്ഞു.
പത്രസമ്മേളനത്തിൽ കെ.ഡി.എഫ് സംസ്ഥാന സെക്രട്ടറി ഐവർകാല ദിലീപ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.പി.റുഹാസ്, മഹേഷ് എഴുപുന്ന എന്നിവരും പങ്കെടുത്തു.
Follow us on :
More in Related News
Please select your location.