Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Feb 2026 02:50 IST
Share News :
മസ്കറ്റ്: നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ നോമ്പുതുറയും കുടുംബ സംഗമവും സംഘടിപ്പിച്ചു.
2026 ഫെബ്രുവരി 20 വെള്ളിയാഴ്ച്ച നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ മസ്കറ്റ് അൽക്വയർ എം ഓ ഇ ഡിജി ഹാളിൽ സംഘടിപ്പിച്ച നോമ്പുതുറയും, കുടുംബ സംഗമവും ക്ഷണിക്കപ്പെട്ട അതിഥികളുടടേയും, നമ്മൾ ചാവക്കാട്ടുകാർ കുടുംബാംഗങ്ങളുടെയും സാന്നിധ്യം ശ്രദ്ധേയമായി.
പ്രസിഡൻ്റ് ഫൈസൽ വലിയകത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആഷിക്ക് മുഹമ്മദ്കുട്ടി സ്വാഗതം പറഞ്ഞു. സംഘടന ഫൗണ്ടർ മെംബർ ഷാഹുൽ ഹമീദ് വി സി കെ, ഗ്ലോബൽ കോഡിനേറ്റർ മുഹമ്മദ് യാസിൻ ഒരുമനയൂർ, കോഡിനേറ്റർമരായ സുബിൻ സുധാകരൻ, അബ്ദുൽ ഖാദർ, നസീർ ഒരുമനയൂർ, വെൽഫെയർ കോഡിനേറ്റർ അബ്ദുൽ അസിസ്, സുബ്രഹ്മണ്യൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഷാജീവൻ കെ ആർ, സനോജ്, മൻസൂർ, രാജീവ് ടി കെ, ബാബു ടി കെ, മുഹമ്മദ് അൻവർ, ഫൈസൽ ആർ എം, മുഹദുണ്ണി പി കെ, സമീർ പി.കെ, ശിവജി, ലാലു പി.കെ, മുഹമ്മദ് സഫീർ, ജോസ്, കബീർ കവിത, സരിത ഫൈസൽ, ഷാഹിന മുഹമ്മദ് യാസീൻ, ഗ്രീഷ്മ സുബിൻ, നീഷ്മ സനോജ്, മൈമൂന അബ്ദുൽ ഖാദർ, ജസ്‌ന മൻസൂർ, നീതു രാജീവ്, സതി ബാബു, ആയിഷ അൻവർ, ഡോക്ടർ ജുബീന സഫീർ, സാന്ദ്ര ലാലു എന്നിവർ നേതൃത്വം നൽകി
ട്രഷറർ മനോജ് നരിയംപുള്ളി നമ്മൾ ചാവക്കാട്ടുകാർ ഒരാഗോള സൗഹൃദക്കൂട്ട് ഒമാൻ ചാപ്റ്റർ സംഘടിപ്പിച്ച നോമ്പുതുറയിലും, കുടുംബ സംഗമത്തിലും പങ്കെടുത്തവർക്കും ഇതുമായി സഹകരിച്ചവർക്കും നന്ദി അർപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.