Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴ അളവ് പദ്ധതി: സെമിനാര്‍ 26ന്

24 Nov 2024 21:50 IST

ജേർണലിസ്റ്റ്

Share News :



നെടുങ്കണ്ടം: കാലാവസ്ഥ വ്യതിയാനം, അതിതീവ്രമഴ, മണ്ണിടിച്ചില്‍ എന്നിവ സംബന്ധിച്ച സെമിനാര്‍ 26ന് 10 മുതല്‍ നെടുങ്കണ്ടം ലയണ്‍സ് ഹാളില്‍ നടക്കും. കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്റേയും നെടുങ്കണ്ടം സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടേയും നേത്യത്വത്തിലാണ് സെമിനാര്‍ സംഘടിപ്പിച്ചിട്ടുള്ളത്. സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഇടുക്കി ജില്ലയില്‍ പൊതുജനപങ്കാളിത്തത്തോടെ നൂറോളം കേന്ദ്രങ്ങളില്‍ നടത്തുന്ന മഴ അളവ് പദ്ധതിയുടെ ഭാഗമായാണ് സെമിനാര്‍ ഒരുക്കിയിട്ടുള്ളത്. മന്ത്രി റോഷി അഗസ്റ്റിന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. എം.എം മണി എം.എല്‍.എ അധ്യക്ഷത വഹിക്കും.

സംസ്ഥാന ദുരന്തനിവാരണ അതോറ്റിറ്റി വിദഗ്ധ അംഗവും കില മുന്‍ ഡയറക്ടറുമായ ഡോ. ജോയി ഇളമണ്‍, കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല അധ്യാപകനും അഡ്വാന്‍സഡ് സെന്റര്‍ ഫോര്‍ അറ്റ്മേസ്ഫെറിക് റഡാര്‍ റിസര്‍ച്ച് സെന്റര്‍ ശാസ്ത്രജ്ഞനുമായ ഡോ. അജില്‍ കോട്ടായില്‍, വയനാട് ഹ്യൂം സെന്റര്‍ ഫോര്‍ ഇക്കോളജി ആന്റ് വൈല്‍ഡ് ലൈഫ് ബയോളജി ഡയറക്ടര്‍ സി.കെ വിഷ്ണുദാസ്, കോട്ടയം മീനച്ചില്‍ റിവര്‍ ആന്റ് റെയ്ന്‍ മോണിറ്ററിംഗ് നെറ്റ് വര്‍ക്ക് കോര്‍ഡിനേറ്റര്‍ എബി ഇമ്മാനുവല്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ബിനു, എ.ഡി.എം ഷൈജു പി. ജേക്കബ്, ജില്ലാ പഞ്ചായത്തംഗം രാരിച്ചന്‍ നീറണാകുന്നേല്‍, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രീമി ലാലിച്ചന്‍, ജോസ് തെക്കേക്കുറ്റ്, ഇടുക്കി റെയ്ന്‍ സിറ്റിസണ്‍ മോണിറ്ററിംഗ് പദ്ധതി കോര്‍ഡിനേറ്റര്‍ സക്കറിയ ഞാവള്ളില്‍ എന്നിവര്‍ മുഖാമുഖം പരിപാടിക്ക് നേതൃത്വം നല്‍കും. കാര്‍ഡമം പ്ലാന്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികളായ സ്റ്റെനി നെടുമ്പുറം, പി.ആര്‍ സന്തോഷ്, സ്വരുമ ഭാരവാഹികളായ കെ.സി സെബാസ്റ്റ്യന്‍, ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് സെമിനാറിന് നേതൃത്വം നല്‍കുന്നത്.


Follow us on :

More in Related News