Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 08:24 IST
Share News :
പാലക്കാട്: യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വീഡിയോ പത്തനംതിട്ട സിപിഐഎമ്മിന്റെ ഫേസ്ബുക്ക് പേജില്‍ വന്ന സംഭവം ഹാക്കിങ്ങ് അല്ലെന്ന് ഉറപ്പായി. വീഡിയോ അഡ്മിന്‍മാരില്‍ ഒരാൾ അപ്ലോഡ് ചെയ്തതാണെന്നാണ് സിപിഐഎം ജില്ലാ നേതൃത്വം പറയുന്നത്. അഡ്മിന്‍മാരില്‍ ഒരാളാണ് വീഡിയോ അപ്ലോഡ് ചെയ്തതെന്നും, ഇതോടെ അഡ്മിന്‍ പാനലില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി.
പത്തനംതിട്ട സിപിഐഎം ഔദ്യോഗിക പേജില്‍ 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെ രാഹുലിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് ഹാക്കിങ് വിവാദത്തിന് തിരികൊളുത്തിയത്. 63,000ത്തോളം ഫോളോവേഴ്സുള്ള പേജിൽ പ്രത്യക്ഷപ്പെട്ട വീഡിയോ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ നീക്കം ചെയ്തു.
വിഡിയോ വിവാദമായപ്പോള്‍ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടതാണെന്നായിരുന്നു സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആദ്യ പ്രതികരണം. ദൃശ്യം പോസ്റ്റ് ചെയ്തതിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലും കൂട്ടരുമാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സാങ്കേതികമായി എഫ്ബി പേജില്‍ നുഴഞ്ഞുകയറാന്‍ കഴിയുന്ന ആളുകളെ വെച്ച് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പത്തനംതിട്ടയിലും പാലക്കാടും സിപിഐഎം പ്രവര്‍ത്തകരുടെ പിന്തുണ തനിക്കുണ്ടെന്നായിരുന്നുവെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെ സാധൂകരിക്കുന്നതാണ് പുതിയ വെളിപെടുത്തൽ.
Follow us on :
Tags:
More in Related News
Please select your location.